Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ബംഗാളില്‍ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി ; 2 ലക്ഷം രൂപ ആശ്വാസ ധനം അനുവദിച്ചു


പശ്ചിമ ബംഗാളില്‍ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ അവകാശികള്‍ക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.

”പശ്ചിമ ബംഗാളില്‍ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ ദുരന്തത്തില്‍ ഒട്ടേറെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായതില്‍ അതിയായി ദുഖിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകള്‍. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.