Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യോമഗതാഗതത്തില്‍ സാങ്കേതിക സഹകരണത്തിന് ഇന്ത്യ-ഫ്രാന്‍സ് ധാരണാപത്രത്തിനു മന്ത്രിസഭാ അനുമതി


വ്യോമഗതാഗത രംഗത്തു സാങ്കേതിക സഹകരണ പദ്ധതി നടപ്പാക്കാനായി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ.)യും ഫ്രാന്‍സിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ഡി.ജി.എ.സി.) ഫ്രാന്‍സും തമ്മിലുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

എ.എ.ഐ. ഉദ്യോഗസ്ഥരുടെ നൈപുണ്യവും വൈദഗ്ധ്യവും വര്‍ധിപ്പിക്കാന്‍ സാങ്കേതിക സഹകരണ പദ്ധതി സഹായകമാകും. എന്‍ജിനീയര്‍മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും മാനേജര്‍മാര്‍ക്കും മറ്റും പരിശീലനം നല്‍കുന്നതിനും ഇതു ഗുണകരമാകും.