Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാബൂളില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തെ പ്രധാനമന്ത്രി അപലപിച്ചു


അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഭീകരര്‍ ഇന്ന് നടത്തിയ സ്‌ഫോടനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു.

‘കാബൂളില്‍ ഭീകരര്‍ നടത്തിയ സ്‌പോടനത്തെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകള്‍ കൊല്ലപ്പെട്ടവരോടൊപ്പവും പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവര്‍ക്കൊപ്പവുമാണ്.

എല്ലാത്തരം ഭീകരവാദത്തെയും നേരിടുന്നതിന് ഇന്ത്യ അഫ്ഗാനിസ്ഥാനോടൊപ്പം നിലകൊള്ളും. ഭീകരവാദത്തെ പിന്‍തുണയ്ക്കുന്ന ശക്തികളെ തോല്‍പ്പിക്കുക തന്നെ വേണം’, പ്രധാനമന്ത്രി പറഞ്ഞു.