പിഎം ഇന്ത്യ
1965-ലെ യുദ്ധത്തിന്റെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ന്യൂ ഡല്‍ഹിയിലെ രാജ്പഥില്‍ ഒരുക്കിയ പ്രത്യേക പ്രദര്‍ശനം- ശൗര്യാഞ്ജലി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ഇന്ത്യന്‍ അതിര്‍ത്തി കാക്കുന്ന സൈനികരുടെ ത്യാഗങ്ങള്‍ വെളിവാക്കുന്നതാണ് പ്രദര്‍ശനം.
വിവിധ മേഖലകളിലെ യുദ്ധരംഗങ്ങള്‍ പുഃനസൃഷ്ടിച്ചുകൊണ്ടുള്ള പ്രദര്‍ശനം പ്രധാനമന്ത്രി വീക്ഷിച്ചു. 1965-ലെ യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ചിലരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കര-വ്യോമ-നാവികസേനാ മേധാവികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു. നിരവധി കേന്ദ്രമന്ത്രിമാരും സംബന്ധിച്ചു.
”1965 ലെ യുദ്ധത്തില്‍ നമ്മുടെ സായുധ സേനകളുടെ ശൗര്യവും ത്യാഗവും ഓരോ ഇന്ത്യാക്കാരന്റെയും സ്മരണകളില്‍ അഗാധമായി നിലകൊള്ളും. അവരെക്കുറിച്ച് നാം അഭിമാനംകൊള്ളുന്നു”. പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.
Watch: PM @narendramodi at Shauryanjali, a commemorative exhibition on Golden Jubilee of 1965 war. https://t.co/K8yHc3rr0R
— PMO India (@PMOIndia) September 17, 2015
At Shauryanjali, a commemorative exhibition on Golden Jubilee of 1965 war. pic.twitter.com/Qil3aUl7tb
— PMO India (@PMOIndia) September 17, 2015
Spent time at Shauryanjali, a commemorative exhibition on Golden Jubilee of 1965 war. Here are some glimpses. pic.twitter.com/oAZEoKtLOk
— Narendra Modi (@narendramodi) September 17, 2015
The valour & sacrifice of our armed forces during the 1965 war remains etched in the memory of every Indian. We are very proud of them.
— Narendra Modi (@narendramodi) September 17, 2015