Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ആര്‍.ഡി.എ.ഐക്ക് അന്താരാഷ്ട്ര ഇന്‍ഷ്വറന്‍സ് സൂപ്പര്‍വൈസേഴ്‌സില്‍ ഉടമ്പടിക്കാരനാകാന്‍ അനുമതി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഐ.ആര്‍.ഡി.എ.ഐക്ക് അന്താരാഷ്ട്ര ഇന്‍ഷ്വറന്‍സ് സൂപ്പര്‍വൈസേഴ്‌സി (ഐ.എ.ഐ.എസ്) ന്റെ ബഹുമുഖ ധാരണാപത്രത്തിലെ ഉടമ്പടിക്കാരനായി പ്രവേശിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

ഇന്‍ഷ്വറന്‍സ് മേല്‍നോട്ടക്കാരുടെ സഹകരണത്തിനും വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള ചട്ടക്കൂട്ടാണ് ദി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷ്വറന്‍സ് സുപ്രവൈസേഴ്‌സ്. ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങളും നടപടിക്രമങ്ങളും കൈമാറാമെന്നുള്ളതിനുള്ള ഒരു സമ്മതപ്രസ്താവനയാണ് അസോസിയേഷന്‍ ഓഫ് ഇന്‍ഷ്വറന്‍സ് സൂപ്രവൈസേഴ്‌സിന്റെ ബഹുമുഖ ധാരണാപത്രത്തിലെ ഒപ്പിടല്‍ കൊണ്ടുദ്ദേശിക്കുന്നത്. ധനകാര്യ വിപണികളുടെ സംയോജനം കൂടുകയും അന്തര്‍ദ്ദേശീയതലത്തില്‍ തന്നെ വളരെ സജീവമായിട്ടുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് സൂപ്പര്‍വൈസര്‍ മേഖലയില്‍ പരസ്പര സഹകരണത്തിനും വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള ആവശ്യകതയും വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഐ.ആര്‍.ഡി.എ.ഐ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷ്വറന്‍സ് സൂപ്പര്‍വൈസേഴ്‌സിന്റെ ബഹുമുഖ ധാരണാപത്രവുമായി ഉടമ്പടി ഒപ്പുവയ്ക്കുന്നത്. ഉഭയകക്ഷി കരാറുകളുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഐ.എ.ഐ.എസിന്റെ ബഹുമുഖ ധാരണാപത്രം അതിലെ ഒപ്പുവച്ച രാജ്യങ്ങള്‍ തമ്മിലുള്ള ഔപചാരികമായ സഹകരണത്തിനും വിവരകൈമാറ്റത്തിനും സഹായിക്കുകയും അതിര്‍ത്തി കടന്നുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അതിന് മേല്‍നോട്ടം നല്‍കുകയും ചെയ്യുന്നു. ഐ.എ.ഐ.എസിന്റെ ബഹുമുഖ ധാരണാപത്രത്തിന്റെ പരിപ്രേക്ഷ്യം ഇപ്പോഴുള്ള കരാറുകളെക്കാള്‍ വിശാലമാണ്. അതോടൊപ്പം തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, ഭീകരവാദത്തിനുള്ള ധനസഹായത്തിനെതിരായ പോരാട്ടം എന്നിവയ്ക്കായുള്ള മറ്റ് ഇന്‍ഷ്വറന്‍സ് മദ്ധ്യവര്‍ത്തി കമ്പനികളുടെ നിയന്ത്രണവും ഇതിലൂടെ സാദ്ധ്യമാകും.