Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഘട്ടത്തിൽ രാജ്യത്തിന്റെ പുരോഗതിക്കായി ശ്രീ പി വി നരസിംഹ റാവു നൽകിയ സംഭാവനകൾ എക്കാലവും നിലനിൽക്കുന്നതാണെന്നു ശ്രീ മോദി കുറിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും നിലനിൽക്കുന്നതാണ്. സമർഥനായ ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെക്കുറിച്ചുള്ള അപാരമായ അറിവും ഉൾക്കാഴ്ചയും കൈമുതലായുള്ള മഹാനായ പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം.”

 

-SK-