Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടു

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടു

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടു


വനിതാ ലോക ക്രിക്കറ്റ് ഫൈനലില്‍ മത്സരിച്ച ഇന്ത്യന്‍ ടീം അംഗങ്ങളുമായും ഒഫീഷ്യലുകളുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
വനിതാ ക്രിക്കറ്റ് ടീമിനുവേണ്ടി ഒരു പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത അനുഭവം ഇതാദ്യമാണെന്നു കളിക്കാര്‍ പറഞ്ഞു. തങ്ങളുടെ കളിയിലുള്ള പുരോഗതി പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ട് എന്നത് അഭിമാനം ഉണര്‍ത്തുകയും സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.

സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കാം എന്ന കളിക്കാരുടെ ചോദ്യത്തിന് മനസ്സിന്റെയും ശരീരത്തിന്റെയും കര്‍മശേഷിയുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ യോഗ സഹായകമാവുമെന്നു പ്രധാനമന്ത്രി മറുപടി നല്‍കി. യോഗ പരിശീലിക്കുന്നതു സ്വാശ്രയത്വം വളര്‍ത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

നിങ്ങള്‍ തോറ്റിട്ടില്ലെന്നു കളിക്കാരെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ ടീമിന്റെ തോല്‍വി രാജ്യത്തെ 125 കോടി ഇന്ത്യക്കാര്‍ തങ്ങള്‍ക്കുതന്നെ ഉണ്ടായ തോല്‍വിയായി ഏറ്റെടുത്തുകഴിഞ്ഞുവെന്നും സത്യത്തില്‍ ഇതു ടീമിന്റെ ഏറ്റവും വലിയ വിജയമാണെന്നും കൂട്ടിച്ചേര്‍ത്തു.

പല രാജ്യാന്തര കായിക മത്സരങ്ങളിലും വിജയിച്ചുകൊണ്ട് ഇന്ത്യയുടെ പെണ്‍മക്കള്‍ രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, വിവിധ മണ്ഡലങ്ങളില്‍ സ്ത്രീകള്‍ നേടിയെടുക്കുന്ന പുരോഗതി സമൂഹത്തിനു നേട്ടം പകരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. കായികരംഗത്തിനു പുറമേ, പത്താം ക്ലാസിലെയും 12ാം ക്ലാസിലെയും വിജയനിരക്കും ഐ.എസ്.ആര്‍.ഒ. ദൗത്യങ്ങളില്‍ താക്കോല്‍സ്ഥാനത്തുനിന്നു പ്രവര്‍ത്തിച്ചിട്ടുള്ള വനിതാ ബഹിരാകാശ ശാസ്ത്രജ്ഞകളുടെ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒപ്പു പതിച്ച ക്രിക്കറ്റ് ബാറ്റ് ടീമംഗങ്ങള്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

****