പിഎം ഇന്ത്യ
പുനസൃഷ്ടിക്കാവുന്ന ഊര്‍ജ്ജം എന്ന വിഷയത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊര്‍ജ്ജരംഗത്തെ ഉന്നത സിഇഒമാരും വിദഗ്ധരുമായി വട്ടമേശ സമ്മേളനം നടത്തി. അമേരിക്കയിലെ ഊര്‍ജ്ജ സെക്രട്ടറി ഡോ. ഏണസ്റ്റ് മോനിസ്, മുന്‍ സെക്രട്ടറി പ്രഫ. സ്റ്റീവന്‍ ചു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സണ്എഡിസണ് സിഇഒ അഹമ്മദ് ചടില, സോഫ്ട്ബാങ്ക് പ്രസിഡന്റും സിഒഒയുമായ നികേഷ് അരോറ, ബ്ലൂം എനര്‍ജി സിഇഒ കെ. ആര്. ശ്രീധര്‍, സോളാസൈം സിഇഒ ജോനാഥന് വോള്‍ഫ്സണ്‍, വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റ് ജോണ്‍ ഡോയര്‍, ഡിബിഎല്‍ പാര്ട്ട്ണേര്സിലെ ഇറ എഹ്രന്പ്രീസ് എന്നിവരും സന്നിഹിതരായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പ്രഫ. അരുണ്‍ മജുംദാര്‍, പ്രഫ. റോജര്‍ നോള്‍, ഡോ. ആഞ്ജനി കൊച്ചാര്‍, പ്രഫ. സാലി ബെന്‍സണ്‍ എന്നിവരും പങ്കെടുത്തു.
ശുദ്ധ ഊര്‍ജ്ജത്തിന്റെ ലോക തലസ്ഥാനമാകുന്നതിനുള്ള ഗുണങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വൈദ്യുതി സംഭരണം ചെലവ് കുറഞ്ഞതാകുന്നതോടു കൂടി ശുദ്ധവും, പുനസൃഷ്ടിക്കാവുന്നതുമായ ഊര്‍ജ്ജം എന്നുള്ളത് ചെലവില്ലാത്ത മാര്ഗ്ഗമാകുമെന്നും, ശുദ്ധോര്‍ജ്ജ സംരംഭങ്ങളില്‍ നേതൃത്വം വഹിക്കാന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളെയും നഗരങ്ങളെയും അനുവദിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന 175 ഗിഗാവാട്ട് നവീകരിക്കാവുന്ന ഊര്‍ജ്ജത്തെ വഹിക്കുന്നതിന് നിലവിലെ ഗ്രിഡ് പര്യാപ്തമല്ലാത്തതിനാല്‍ ഗ്രിഡ് മേഖലയില്‍ കൂടുതല്‍ പ്രതിബന്ധത ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. 175 ഗിഗാവാട്ട് എന്ന സ്വപ്നം കൈവരിക്കുന്നതില്‍ സ്വകാര്യ നിക്ഷേപത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടു. സ്വകാര്യ നിക്ഷേപമുപയോഗിച്ച് ജലദൗര്‍ലഭ്യം പരിഹരിച്ച ഇസ്രായേല്‍ മാതൃകയും ചൂണ്ടിക്കാണിക്കപ്പെട്ടു.
സാങ്കേതിക ഏകീകരണം, ധന, നിയന്ത്രണ രൂപരേഖകള്‍, ശരിയായ പ്രതിഭാ സഞ്ചയം എന്നീ നാലു മേഖലകളിലെ പ്രശ്നങ്ങളാണ് ഇന്ത്യ അഭിസംബോധന ചെയ്യേണ്ടതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കമ്പനികളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെയും നൂതന ആശയങ്ങളെയും പറ്റിയുള്ള വിവരണം സിഇഒമാര്‍ പ്രധാനമന്ത്രി ശ്രീ മോദിക്ക് നല്കി. 175 ഗിഗാ വാട്ട്സ് ശുദ്ധ ഊര്‍ജ്ജം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റെയില്‍വേ പോലുള്ള മേഖലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നിയന്ത്രണം, വിതരണകമ്പനികളുടെ സാമ്പത്തിക സുസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റ് പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവളം, ഗുജറാത്തിലെ കനാലിനു മീതേ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ തുടങ്ങി പുനസൃഷ്ടിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ നടത്തിയ സംരംഭകളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അടുത്ത ദശകത്തില്‍ പുനസൃഷ്ടിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Had fruitful discussions with @Energy Secretary, Mr. @ErnestMoniz on renewable energy & other issues. pic.twitter.com/0LpFy7zb48
— Narendra Modi (@narendramodi) September 28, 2015
Attended a roundtable on renewable energy with top CEOs and experts from energy sector. http://t.co/XAqUkApoCu pic.twitter.com/PBnAgloCeo
— Narendra Modi (@narendramodi) September 28, 2015