Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികവും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ശതാബ്ദിയും ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യും


സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികവും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ശതാബ്ദിയും ആഘോഷിക്കുന്നതോടനുബന്ധിച്ച് 2017 സെപ്റ്റംബര്‍ 11ന് വിദ്യാര്‍ഥി കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ‘യുവ ഇന്ത്യ, പുതിയ ഇന്ത്യ’ എന്ന വിഷയത്തെ അധികരിച്ചു പ്രസംഗിക്കും.

ഒന്നിലേറെ ട്വീറ്റുകളിലായി പ്രധാനമന്ത്രി വെളിപ്പെടുത്തി:

‘നാളെ ‘യുവ ഇന്ത്യ, പുതിയ ഇന്ത്യ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രസംഗിക്കുകയാണ്.

1893ല്‍ സ്വാമി വിവേകാനന്ദന്‍ ചരിത്രപ്രധാനമായ ചിക്കാഗോ പ്രഭാഷണം നടത്തിയ ദിവസമായ സെപ്റ്റംബര്‍ 11നാണ് വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഈ വര്‍ഷമാകട്ടെ, സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികവും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ശതാബ്ദിയും ആഘോഷിക്കുകയാണ്.

സ്വാമി വിവേകാനന്ദന്‍ യുവശക്തിയുടെ കരുത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്നു. രാഷ്ട്രനിര്‍മാണത്തില്‍ ഗണ്യമായ പങ്കു നിര്‍വഹിക്കേണ്ടവരാണു യുവാക്കളെന്ന് അദ്ദേഹം കരുതിയിരുന്നു.

സ്വാമി വിവേകാന്ദന്റെ ആദര്‍ശത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് നമ്മുടെ യുവാക്കളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനായി നാം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്’.