പിഎം ഇന്ത്യ
എണ്ണ വാതക രംഗത്ത് ഇന്ത്യയും ബെലാറസും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. ബെലാറസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഈ മാസം 12 നാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇന്ത്യയും ബെലാറസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പരിപോഷിപ്പിക്കുന്നതിന് പുറമെ, എണ്ണ പ്രകൃതിവാതക രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണം വര്‍ദ്ധിക്കാനും ലക്ഷ്യമിട്ടിട്ടുള്ളതാണ് ധാരണാപത്രം. ഇത് പ്രകാരം ഇന്ത്യയില്‍ പാകമായ എണ്ണ പാടങ്ങള്‍ വികസിപ്പിക്കുക, എണ്ണ പര്യവേഷണം വര്‍ദ്ധിപ്പിക്കുക, സാങ്കേതിക കൈമാറ്റം, ശേഷി വികസനം തുടങ്ങിയ മേഖലകളില്‍ സഹകരണം യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു കൂട്ടരും യത്നിക്കും.
ഒപ്പിട്ട തീയതി മുതല്‍ മൂന്ന് വര്‍ഷമാണ് ധാരണാപത്രത്തിന്റെ കാലാവധി.