Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജമുന്ത്രി വിമാനത്താവളത്തിലെ 10.25 ഏക്കര്‍ സ്ഥലം കൈമാറുന്നതിന് മന്ത്രിസഭാനുമതി


രാജമുന്ത്രി വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 10.25 ഏക്കര്‍ സ്ഥലം ആന്ധ്രാ പ്രദേശ് ഗവണ്‍മെന്റിന്റെ പക്കലുള്ള തതുല്ല്യമായ വിസ്തൃതിയുള്ള സ്ഥലത്തിനായി കൈമാറ്റം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശത്തിന് ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യമുന്ത്രി വിമാനത്താവളത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ റോഡ് സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ഈ സ്ഥലം വിനിയോഗിക്കുക. ഇതുവഴി വിമാനത്താവളത്തേയ്ക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്താനും സമീപത്തുള്ള കൃഷി സ്ഥലങ്ങളിലേയ്ക്ക് കര്‍ഷകര്‍ക്ക് റോഡ് മാര്‍ഗ്ഗം പോകാനും കഴിയും.