പിഎം ഇന്ത്യ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന (വെറ്റ്) മേഖലയില്‍ സഹകരണത്തിന് ഇന്ത്യയും ബെലാറസുമായി ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. ആദരണീയനായ ബെലാറസ് പ്രസിഡന്റ് മിസ്റ്റര്‍ അലക്‌സാണ്ടര്‍ ലുക്ക്‌ഷെങ്കോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ 2017 സെപ്റ്റംബര്‍ 12നാണ് ധാരണാപത്രം ഒപ്പിട്ടത്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യവികസനം എന്നിവയ്ക്കായി ഒരു യൂറേഷ്യന്‍ രാജ്യവുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നത് ഇത് ആദ്യമായാണ്.
ധാരാളം വന്‍കിട വ്യവസായങ്ങളുടെ പ്രത്യേകിച്ച് നിര്‍മ്മാണ-ഘനവ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള രാജ്യമാണ് ബൈലാറസ്. ഇതില്‍ നിന്ന് അവര്‍ വളരെ വിദഗ്ധമായ മനുഷ്യശക്തിയും ഉന്നതനിലവാരത്തിലുള്ള പരിശീലന സംവിധാനവും നേടിയിട്ടുണ്ട്. അവരുടെ നൈപുണ്യ രീതിശാസ്ത്രത്തിന്റെ കൈമാറ്റം നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളായ ”മേക്ക് ഇന്‍ ഇന്ത്യ” ” സ്‌കില്‍ ഇന്ത്യ” എന്നിവയ്ക്ക് വലിയതോതില്‍ സഹായകരമാകും. ഈ ധാരണാപത്രത്തിലുടെ മനുഷ്യശേഷിയെ വൈദഗ്ധ്യമാക്കുന്നതിനുള്ള പ്രത്യേകിച്ചും നിര്‍മ്മാണ മേഖലയിലെ അറിവിന്റെയും പരിചയത്തിന്റെയും ക്രമാനുഗതമായ കൈമാറ്റം സാദ്ധ്യമാകും.
ബെലാറസിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനത്തിന്റെ വികസനത്തിനുള്ള റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷനും (ആര്‍.ഐ.പി.ഒ) വെറ്റിന്റെ അര്‍പ്പണത്തിനും അതിന്റെ സുസ്ഥിരതയ്ക്കുമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രൈയിനംഗ് ഫോര്‍ ട്രാന്‍സ്ഫര്‍ ടെക്‌നോളജിയിലൂടെയായിരിക്കും കണ്ടെത്തിയിട്ടുളള മേഖലകളിലെ പരസ്പരസഹകരണം നടപ്പാക്കുക. വെറ്റിന്റെ മേഖല/ ബൈലാറസിലെ മികവിന്റെ കേന്ദ്രങ്ങളാണ് നൈപുണ്യ പരിസ്ഥിതി സംവിധാനത്തിലെ ഗവേഷണ വികസനത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
1. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, രീതിശാസ്ത്രങ്ങളുടെ വിലയിരുത്തലും പരിശീലനവും, വ്യവസ്ഥാപിത, വിദൂര വിദ്യാഭ്യാസ, ഇ-ലേണിംഗ്, മാസ്റ്റര്‍ പരിശീലകര്‍, എന്നിവരുടെ പരിശിലനത്തിന് വേണ്ട ഉള്ളടക്കങ്ങളുടെ വികസനം. കാര്യക്ഷമത, ശൃംഖല നിര്‍മ്മാണം വ്യവസായ ബന്ധനം എന്നീ മേഖലകളിലുള്ളവരുടെ കാര്യക്ഷമത വിലയിരുത്തുന്നവരുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുക.
2.നിര്‍മ്മാണം, വൈദ്യുതി-ഊര്‍ജ്ജ ഉല്‍പ്പാദനം വിതരണം ഉല്‍പ്പാദന വ്യവസായം, വ്യാപാരം, ഓട്ടോ സേവനം, കുടുംബ വസ്തുക്കളുടെ അറ്റകുറ്റപണികളും പരിപാലനം ഗതാഗതം, വാര്‍ത്താവിനിമയം, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വലിയ ആവശ്യമുള്ളവയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നൈപുണ്യവികസനം നല്‍കുക.
3.അധികശേഷി നിലനിര്‍ത്തുക, ഇന്ത്യയിലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന പാലകര്‍, അദ്ധ്യാപകര്‍, പരിശീലകര്‍ എന്നിവര്‍ക്ക് ബെലാറസ് ഭാഗത്തുനിന്നും ഇന്റേണ്‍ഷിപ്പ്.
4. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന നൈപുണ്യവികസനത്തിനുള്ള ആസൂത്രണം, പരിപാലനം നടപ്പിലാക്കല്‍ എന്നിവ ഉയര്‍ത്തുന്നതിനായുള്ള ഉപദേശക സേവനം എന്നീ മേഖലകളിലാണ് ധാരണാപത്രപ്രകാരമുള്ള സഹകരണം.
പ്രധാനപ്പെട്ട പ്രത്യാഘാതങ്ങള്‍
· രാജ്യത്തെ വൈദഗ്ധ്യ പരിസ്ഥതിസംവിധാനം മെച്ചപ്പെടുത്തുന്നതിന് ബെലാറസിന്റെ പരിചയവും വൈദഗ്ധ്യവും ധാരണാപത്രത്തിലൂടെ ലഭിക്കും.
· ഈ മേഖലയിലെ ഗവേഷണ വികസനങ്ങളിലൂടെ നൂതനവും നിലവിലുള്ളതുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വൈദഗ്ധ്യവികസനം നടപ്പാക്കുന്നതിനുളള നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും.
ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നും ഏറ്റെടുക്കുന്ന സഹകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സംവിധാനങ്ങള്‍ പരിഗണിക്ക് വരുന്ന ഓരോ വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ ഫണ്ടിന്റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാവുന്നതാണെന്ന് പരസ്പരം സമ്മതിച്ചിട്ടുണ്ട്.