പിഎം ഇന്ത്യ
ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പ്രണാമമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്ഘട്ടിലെത്തും.
ജാര്‍ഖണ്ഡ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഖുന്തി ജില്ലാ കോടതിയില്‍ 180 കിലോ വാട്ടിന്റെ റൂഫ്ടോപ്പ് സൗരോര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. ദുംകയില്‍ പ്രധാനമന്ത്രി മുദ്ര യോജനയ്ക്കു കീഴില്‍ വായ്പാ വിതരണത്തിനായി സംഘടിപ്പിക്കുന്ന മെഗാ വായ്പാ ക്യാമ്പിലും അദ്ദേഹം പങ്കെടുക്കും. നാളെ ന്യൂഡല്‍ഹിയില്‍ ഇന്ത്യ ടുഡേ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സഫായ്ഗിരി അവാര്‍ഡ് ദാനച്ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.