പിഎം ഇന്ത്യ
പ്രധാനമന്ത്രി ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സമകാലിക ആഗോള സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ ബ്രിക്സ് കൂട്ടായ്മയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം ശ്രീ മോദി എടുത്തുപറഞ്ഞു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ, സുപ്രധാന സുരക്ഷാ വിഷയങ്ങളിൽ സഹകരണം ശക്തമാക്കുന്നതിന് ബ്രിക്സിന് പ്രധാന പങ്കുവഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരവാദം, സൈബർ സുരക്ഷ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള പൊതുവായ വെല്ലുവിളികളെ നേരിടാൻ അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിക്സിലെ ഇന്ത്യയുടെ അധ്യക്ഷപദം അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രായോഗിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ മോദി അടിവരയിട്ടു. ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം, കൂടുതൽ സുരക്ഷിതവും ഉൾച്ചേർന്നതുമായ ലോകം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ സംഭാവന നൽകുമെന്നും വ്യക്തമാക്കി.
ശ്രീ മോദി എക്സിൽ കുറിച്ചു:
“ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം.
മാറിക്കൊണ്ടിരിക്കുന്ന ആഗോള പശ്ചാത്തലത്തിൽ, സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനും ഭീകരവാദം, സൈബർ സുരക്ഷ എന്നിവ മുതൽ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ വരെയുള്ള പൊതുവായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും ബ്രിക്സിന് സുപ്രധാന പങ്കുണ്ട്.
ഇന്ത്യയുടെ അധ്യക്ഷപദം പ്രായോഗിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെ പിന്തുണയ്ക്കുന്നതിനും, കൂടുതൽ സുരക്ഷിതവും ഉൾച്ചേർന്നതുമായ ലോകത്തിനായി സംഭാവന നൽകുന്നതിനും ശ്രമിക്കും.
@BricsIndia2026 “
Pleased to meet National Security Advisors and senior security officials of BRICS countries.
In a changing global landscape, BRICS has a vital role in deepening security cooperation and addressing shared challenges, from terrorism and cyber security to emerging technologies.… pic.twitter.com/ezPEASimJp
— Narendra Modi (@narendramodi) June 23, 2026
-SK-