Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ആന്ധ്ര പ്രദേശില്‍


ആന്ധ്ര പ്രദേശിന്റെ പുതിയ തലസ്ഥാനനഗരമായ അമരാവതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ഈ അവസരത്തില്‍ ശിലാസ്ഥാപനഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ആന്ധ്രപ്രദേശ് പുനഃസംഘടന നിയമപ്രകാരം സംസ്ഥാനത്തിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഗവണ്‍മെന്റ് നിറവേറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുതിയ തലസ്ഥാനനഗരനിര്‍മാണത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ. ചന്ദ്രബാബുനായിഡു കാട്ടുന്ന അത്യാവേശവും ഈ ഉദ്യമത്തിന് ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച നിര്‍മാണരീതികള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള താല്‍പര്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നഗരവത്ക്കരണത്തെ ഒരു വെല്ലുവിളിയായല്ല, അവസരമായാണ് കാണേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള നഗരങ്ങള്‍ക്ക് അമരാവതി ഒരു മാതൃകയായിത്തീരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തെലങ്കാന മുഖ്യമന്ത്രി ശ്രീ. ചന്ദ്രശേഖര്‍ റാവുവിനെ ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചതിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും ജനങ്ങള്‍ക്ക് തെലുങ്ക് ഭാഷയാണ് അവരുടെ ആത്മാവെന്ന് പറഞ്ഞ പ്രധാനമന്ത്രി രണ്ട് സംസ്ഥാനങ്ങളും വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

ആന്ധ പ്രദേശിലെ മാനവവിഭവശേഷി വികസനത്തിന് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സംയുക്തമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തില്‍ മുന്‍നിരയിലെത്താന്‍ സംസ്ഥാനത്തിനാവുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ചടങ്ങിന് സാക്ഷിയാവാനെത്തിയ ജനങ്ങളെപ്പോലെ താനും ജലവും മണ്ണുമായാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യമുനയിലെ ജലവും പാര്‍ലമെന്റ് പരിസരത്തുനിന്നുള്ള മണ്ണുമായാണ് താന്‍ ചടങ്ങിനെത്തിയിരുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുവിധത്തില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ തലസ്ഥാനം അമരാവതിയിലേക്ക് നീങ്ങുന്നുവെന്നത് പ്രതീതവത്കരിക്കുകയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തിരുപ്പതി എയര്‍പോര്‍ട്ടിലെ ഗരുഡ ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മികച്ച അടിസ്ഥാനസൗകര്യങ്ങളും മറ്റ് സംവിധാനങ്ങളുമൊരുക്കി ടൂറിസം മേഖലക്ക് ശക്തിപകരാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന പ്രധാനമന്ത്രി പറഞ്ഞു.

തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം, ഐക്യം, സാഹോദര്യം, എന്നിവയുണ്ടാകട്ടെ. സാധാരണക്കാരന്റെ ജീവിതത്തില്‍ സന്തോഷവും പുരോഗതിയും നല്‍കി ഭഗവാന്‍ ബാലാജി രാജ്യത്തെ അനുഗ്രഹിക്കട്ടെ.