Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തുംഗഭദ്ര സ്റ്റീല്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് അടച്ചു പൂട്ടാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


തുംഗഭദ്ര സ്റ്റീല്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് അടച്ചു പൂട്ടി അതിന്റെ സ്ഥാവര ആസ്തികള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച, സാമ്പത്തികാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭ സമിതിയുടെ (സി.സി.ഇ.എ) നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. തുംഗഭദ്ര സ്റ്റീല്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ബാധ്യതകള്‍ തീര്‍ത്ത ശേഷം കമ്പനിയുടെ പേര് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍നിന്ന് നീക്കം ചെയ്യാനും ഇത് അവസരമൊരുക്കും.

ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, പണം കടം കൊടുത്തവര്‍ എന്നിവര്‍ക്കുള്ള കുടിശ്ശികകള്‍ തീര്‍ത്തശേഷം കമ്പനി അടച്ചു പൂട്ടാന്‍ 2015 ല്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കിയിരുന്നു. എം.എം.എച്ച് പ്ലാന്റ് 20,000 ചതുരശ്ര മീറ്റര്‍ ഭൂമിയോടൊപ്പം കര്‍ണാടക ഗവണ്‍മെന്റിന് കൈമാറാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഹോസ്‌പേട്ടിലുള്ള കമ്പനിയുടെ ഭൂമി കര്‍ണാടക സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ ഉപയോഗത്തിനായി കര്‍ണാടക ഗവണ്‍മെന്റിന് വില്‍ക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഏക്കറിന് 66 ലക്ഷം രൂപയ്ക്കാണ് കര്‍ണാടക ഗവണ്‍മെന്റിന് ഭൂമി വിറ്റത്.