Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലെയും, ദക്ഷിണാഫ്രിക്കയിലെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പരസ്പര അംഗീകരം നല്‍കാന്‍ ധാരണ


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ), സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സും (എസ്.എ.ഐ.സി.എ) തമ്മില്‍ പരസ്പരം അംഗീകരിക്കുന്നതിനുള്ള ധാരണയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍

അക്കൗണ്ടിംഗ് വിജ്ഞാനം, തൊഴില്‍പരവും ബൗദ്ധികവുമായ വികസനം ഇരു രാജ്യങ്ങളിലെയും അക്കൗണ്ടിംഗ് തൊഴിലിന്റെ വികസനം, അംഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങിയവയ്ക്കായി പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂട് രൂപീകരിക്കാനാണ് പരസ്പര അംഗീകാര കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

കരാര്‍ താഴെപ്പറയുന്ന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്നവയാണ് :

1. നിലവിലുള്ള ഐ.സി.എ.ഐ. യോഗ്യതയ്ക്ക് പുറമേ പ്രാദേശിക അക്കൗണ്ടന്‍സി ബിരുദമുള്ള ഇന്ത്യന്‍ അക്കൗണ്ടന്‍സി പ്രൊഫഷണലുകളുടെ അംഗീകാരം.

2. രണ്ട് അക്കൗണ്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും തമ്മിലുള്ള പ്രവര്‍ത്തന ബന്ധം പരിപോഷിപ്പിക്കല്‍.

3. ഇരു രാജ്യങ്ങളുടെയും പ്രൊഫഷണലുകളുടെ നീക്കം വര്‍ദ്ധിപ്പിക്കുക വഴി രണ്ട് രാജ്യങ്ങളിലെയും ചെറുകിട ഇടത്തരം ബിസിനസ്സിന് ഒരു പുതിയമാനം കൈവരുത്തുക.

പ്രയോജനങ്ങള്‍ :

എസ്.എ.ഐ.സി.എ. യുമായി ഉറ്റ ബന്ധം നിലനിര്‍ത്തേണ്ടത് ഐ.സി.എ.ഐ. ക്ക് തന്ത്രപരമായി പ്രധാനപ്പെട്ടതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും മേഖലയില്‍ ഐ.സി.എ.ഐ. യുടെ ബ്രാന്റ് ശക്തിപ്പെടുത്താനും സഹായിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്ത ഈ ബന്ധം ഇരു കൂട്ടര്‍ക്കും പ്രയോജനപ്രദമാണ്. ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ക്ക് മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ക്കും ദക്ഷിണാഫ്രിക്കന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേയ്ക്ക് വരാനും കരാര്‍ വഴിയൊരുക്കും.

പശ്ചാത്തലം :

പാര്‍ലമെന്റ് പാസാക്കിയ 1949 ലെ ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ആക്ട് എന്ന നിയമം വഴി രൂപീകരിച്ച ഒരു സ്ഥാപനമാണ് ഐ.സി.എ.ഐ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മുന്‍പന്തിയിലുള്ള അക്കൗണ്ടന്‍സി സ്ഥാപനവും, ലോകത്തിലെ തന്നെ പ്രമുഖമായ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നുമാണ് എസ്.എ.ഐ.സി.എ.