Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസിയില്‍ മേല്‍പ്പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി ദുഖം അറിയിച്ചു


വാരാണസിയില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു മേല്‍പ്പാലം തകര്‍ന്നതിനെ തുടര്‍ന്നുള്ള ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു.

‘വാരാണസിയില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു മേല്‍പ്പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടായ സംഭവത്തില്‍ അഗാധമായി ദുഖിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാരാണസിയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികളെ കുറിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി യുമായി ഞാന്‍ സംസാരിച്ചു. ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ഒപ്പം അപകടത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ് ‘, പ്രധാനമന്ത്രി പറഞ്ഞു.

****