Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റെയില്‍വേ മേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സാങ്കേതിക സഹകരണത്തിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭാ അനുമതി


ഇന്ത്യയും റെയില്‍വേയും ഫ്രഞ്ച് ഗവണ്‍മെന്റ് കമ്പനിയായ എസ്എന്‍സിഎഫ് മൊബിലിറ്റീസും തമ്മില്‍ റെയില്‍വേ മേഖലയിലെ സാങ്കേതിക സഹകരണം സംബന്ധിച്ച് ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2018 മാര്‍ച്ച് പത്തിനാണ് ധാരണാപത്രം ഒപ്പുവച്ചത്.

റെയില്‍വേ മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും വിജ്ഞാനവുമായി സംവദിക്കാനും പങ്കുവയ്ക്കാനും ഈ ധാരണാപത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഒരു വേദി ലഭ്യമാക്കും. സാങ്കേതിക വിദഗ്ധര്‍, റിപ്പോര്‍ട്ടുകളും സാങ്കേതിക രേഖകളും കൈമാറുന്നത് ധാരണാപത്രം പ്രോല്‍സാഹിപ്പിക്കും. വിജ്ഞാനം പങ്കുവയ്ക്കുന്നതിന് വ്യക്തമായ സാങ്കേതികമേഖലകളില്‍ ഊന്നുന്ന സെമിനാറുകളും ശില്‍പശാലകളും മറ്റ് ആശയവിനിമയങ്ങളും നടത്തും.

താഴെപ്പറയുന്ന പ്രധാന മേഖലകളില്‍ ഊന്നുന്ന സമീപനത്തിലെ സഹകരണ രൂപരേഖ ധാരണാപത്രം ലഭ്യമാക്കും.

1. അതിവേഗ-ഭാഗിക, അതിവേഗ റെയില്‍.

2. സ്റ്റേഷനുകളുടെ നവീകരണവും പ്രവര്‍ത്തിപ്പിക്കലും.

3. നിലവിലുള്ള പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ആധുനികവല്‍ക്കരണം.

4. നഗരപ്രാന്ത ട്രെയിനുകള്‍.

പശ്ചാത്തലം:

വിവിധ വിദേശ ഗവണ്‍മെന്റുകളുമായും ദേശീയ റെയില്‍വേകളുമായും റെയില്‍ മേഖലയിലെ സാങ്കേതിക സഹകരണത്തിനു റെയില്‍വേ മന്ത്രാലയം ധാരണാ പത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. അതിവേഗ ഇടനാഴികള്‍, നിലവിലെ റൂട്ടുകളുടെ വേഗം വര്‍ധിപ്പിക്കല്‍, ലോകനിലവാരത്തില്‍ ട്രയിനുകളെ വികസിപ്പിക്കല്‍, റെയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങളും ആധുനികവല്‍ക്കരണവും തുടങ്ങിയവയാണ് മറ്റുള്ളവരുമായി സഹകരണത്തിനു തെരഞ്ഞെടുത്ത മേഖലകള്‍. റെയില്‍വേ സാങ്കേതികവിദ്യയുടെയും പ്രവര്‍ത്തിപ്പിക്കലിന്റെയും വിജ്ഞാനം പങ്കുവയ്ക്കലിന്റെയും സാങ്കേതിക സന്ദര്‍ശനങ്ങളുടെയും പരസ്പര താല്‍പര്യമുള്ള മേഖലകളിലെ പരിശീലനങ്ങളുടെയും സെമിനാറുകളുടെയും ശില്‍പശാലകളുടെയും മേഖലകളിലെ വികസനങ്ങളുടെ വിവരങ്ങള്‍ കൈമാറുന്നതിലൂടെ സഹകരണം നേട്ടമുണ്ടാക്കുന്നു.