Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌ക്കാരദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌ക്കാരദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌ക്കാരദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഇവിടെ സന്നിഹിതരായിക്കുന്ന വിശിഷ്ട വ്യക്തികളെ,
    ആദ്യമായി ഈ അഞ്ച് പുരസ്‌ക്കാര ജേതാക്കളെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. രാജ്യം ഈ പരിപാടി ടി.വി.യില്‍ കാണുന്നുണ്ടാകും, രാവിലെ തങ്ങള്‍ കണ്ട അതേ പാര്‍ലമെന്റേറിയന്മാരാണോ ഇതെന്ന് അവര്‍ അതിശയപ്പെടുകയും ചെയ്യും. ഉപരാഷ്ട്രപതിയും ബഹുമാന്യയായ സ്പീക്കറും ഈ ചടങ്ങില്‍  എല്ലാവരും ശാന്തമായും മനസമാധനത്തോടും ഇരിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതില്‍ സന്തോഷമുള്ളവരായിരിക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടായിരുന്നെങ്കില്‍, സാധാരണജനങ്ങളുടെ ദുഃഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന നമ്മള്‍ പാര്‍ലമെന്റേറിയന്മാര്‍ക്ക് സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്. അങ്ങനെയാണെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ഗവണ്‍മെന്റ് നിര്‍ബന്ധിതരാകും. പാവപ്പെട്ടവരുടെ, നാടിന്റെയും, കാടിന്റെയും ശബ്ദം ഈ പാര്‍ലമെന്റേറിയന്മാരിലൂടെ ഗവണ്‍മെന്റില്‍ എത്തുകയും ഈ പ്രശ്‌നങ്ങളില്‍ അവരുടെ വികാരത്തിനൊപ്പം താദാമ്യം പ്രാപിക്കാനും ആ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി പ്രയത്‌നിക്കുന്നതിനും ഒരുതരത്തില്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുകയും ചെയ്യും. നിര്‍ഭാഗ്യവശാല്‍ ഒരു പാര്‍ലമെന്റേറിയന്റെ അവസരം നിരന്തരം നഷ്ടപ്പെടുകയാണ്. അദ്ദേഹം തന്റെ മേഖലയില്‍ പൂര്‍ണ്ണത കൈവരിച്ചിരിക്കുന്നതും വളരെയധികം കഠിനപ്രയത്‌നത്തിലൂടെയാണ്. ചെയ്ത പ്രവൃത്തിയില്‍ അദ്ദേഹം വലിയ സമ്പന്നനാണെന്നത് തീര്‍ച്ചയാണ്, അദ്ദേഹം തന്റെ മേഖലയില്‍ ആധിപത്യം ഉള്ളവനുമാണ്. എന്നാല്‍ ബഹളവും, അലോങ്കലവും ശബ്ദകോലോഹലവും രാജ്യത്തെ ബാധിക്കുന്നത്ര ഗവണ്‍മെന്റിനെ ബാധിക്കുന്നില്ല. വളരെയധികം കഠിനപ്രയ്തനവും പോരാട്ടവും നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി ഇവിടെ എത്തിയിട്ടുള്ള പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നത് അവര്‍ക്ക് വലിയതോതില്‍ ദോഷം ചെയ്യും. അതുകൊണ്ടുതന്നെ അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആ മേഖലയുടെയും അവിടുത്തെ പ്രാദേശിക ജനവിഭാഗത്തിന്റേയും നഷ്ടമാണ്. അലങ്കോലമാക്കുന്നത് ടിവിയില്‍ ചിലനിമിഷങ്ങളോ, അല്ലെങ്കില്‍ ഒരു മണിക്കുറോ, അല്ലെങ്കില്‍ ഒരുദിവസം മുഴുവനുമോ കാണിച്ചേക്കാം. അതിന് ശേഷം അത് അവസാനിക്കും. എന്നാല്‍ ഒരു എം.പി,ക്ക് സംസാരിക്കാന്‍ ലഭിക്കുന്ന അവസരം, അത് അദ്ദേഹം ഗവണ്‍മെന്റിനെതിരെ രൂക്ഷമായി ആക്രമണം അഴിച്ചുവിടുന്നതാകട്ടെ, അദ്ദേഹത്തിന് ഒരു പ്രശ്‌നം ചൂണ്ടിക്കാട്ടാനുണ്ടെങ്കില്‍ അത് ചരിത്രത്തിന്റെ ഭാഗമായിരിക്കും.
    ഓരോ പാര്‍ലമെന്റേറിയന്റെയും വാക്കുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഒരു പാര്‍ലമെന്റേറിയന്‍ ഉയര്‍ത്തുന്ന പാവപ്പെട്ടവരുടെ, ഗ്രാമങ്ങളുടെ, കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ നടപടിയെടുക്കാന്‍ ഗവണ്‍മെന്റിനെ നിര്‍ബന്ധിതരാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ട്. നമുക്ക് അത്തരത്തിലൊരു അവസ്ഥ സഭയിലുണ്ടാക്കാന്‍ കഴിയും. അന്തരീക്ഷം എത്ര മികച്ചതായിരിക്കുമോ, രാജ്യത്തെ മുന്നോട്ടുനയിക്കുന്ന ശക്തി വളരെ ബലവത്തായിരിക്കും.
    എന്റെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റേറിയന്മാര്‍ മൂല്യവത്തല്ലാത്തതൊന്നും സംസാരിക്കാറില്ല. എന്നാല്‍ ചിലര്‍ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ കാര്യമാണ്. രാഷ്ട്രീയ ബ്രൗണി പോയിന്റുകള്‍ക്ക് വേണ്ടി ചിലര്‍ നിര്‍ബന്ധിതരാകുന്നത് വ്യത്യസ്തമായ കഥയല്ല. അത് നയരൂപകര്‍ത്താക്കളില്‍ അഗാധമായ ഒരു സമ്മര്‍ദ്ദം ഉണ്ടാക്കുകയും ഏതെങ്കിലും ഒരു ഘട്ടത്തില്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടിവരുകയും ചെയ്യും. അതുകൊണ്ടുതന്നെ പാര്‍ലമെന്റേറിയന് അത് ലളിതവുമല്ല. 125 കോടി ജനങ്ങളുടെ സ്വപ്നങ്ങളും തന്റെ പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളും വാഗ്ദാനങ്ങളും മികച്ചഭാവിയും വഹിച്ചുനടക്കുന്നവരാണ് അവര്‍. ആ ലക്ഷ്യം നിറവേറ്റാന്‍ അവസരം ലഭിച്ച ചിലരെയാണ് ഇന്ന് ഇവിടെ ആദരിക്കുന്നത്. നമ്മുടെ സഹപ്രവര്‍ത്തകരെ ആദരിക്കുമ്പോള്‍, അത്തരം സഹപ്രവര്‍ത്തകരോടൊത്തു പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ നാം അഭിമാനം കൊള്ളുന്നു. നാം സഹപ്രവര്‍ത്തകരാണെന്നതിലും ; നമ്മള്‍ ഒരേ കാലയളവില്‍ പാര്‍ലമെന്റ് അംഗങ്ങളായിരുന്നുവെന്നതിലും അഭിമാനിക്കുന്നു. അത് നമ്മെ സംബന്ധിച്ചിടത്തോളം അതിയായ അഭിമാനവും അന്തസ്സുമുള്ളതാണ്.
    ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെയെല്ലാം എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും അഭിനന്ദിക്കുന്നു; എന്റെ ശുഭാശംസകള്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും.
വളരെയധികം നന്ദി!