പിഎം ഇന്ത്യ
ഊര്‍ജ്ജ സംരക്ഷണവും ഊര്‍ജ്ജ വിനിയോഗത്തിലെ കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയും, ബ്രിക്‌സ് അംഗങ്ങളായ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി ഒപ്പ് വച്ച് ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. സാങ്കേതിക കൈമാറ്റം, സംയുക്ത പരിശീലനം, സാങ്കേതിക വിദ്യ വികസനം, മികച്ച ആശയങ്ങളും രീതികളും പങ്കിടല്‍ തുടങ്ങിയ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.