Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യയില് പ്രധാനമന്ത്രിയെ സാംസ്കാരിക പരിപാടികളോടെ വരവേല്ക്കും


റഷ്യന് സന്ദര്ശനത്തിനെത്തുന്ന പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയെ ‘അഭിനന്ദന്’, ‘അഭിവ്യക്തി’ എന്നീ ഇരട്ട സാംസ്കാരിക പരിപാടികളിലൂടെ വരവേല്ക്കും. റഷ്യന് കലാകാരന്മാര് അവതരിപ്പിക്കുന്ന ക്ലാസിക്കലും നാടന് കലാരൂപത്തിലുമുള്ള ഇന്ത്യന് കലാ സാംസ്കാരിക പരിപാടികളാവും അരങ്ങേറുക. ഇന്ത്യയുടെ കലാ പാരമ്പര്യത്തിന് റഷ്യയില് കൈവന്നിട്ടുള്ള സ്വീകര്യതയും അന്തര്-സാംസ്കാരിക ധാരണയും വ്യക്തമാക്കുന്നവയായിരിക്കും പരിപാടികള്.

റഷ്യന് ബ്രഹ്മകുമാരികളുടെ വന്ദേമാതരം ആലാപനത്തോടെയാകും പരിപാടികള് ആരംഭിക്കുക. തുടര്ന്ന് കുച്ചിപ്പുടി, കഥക്, ദാണ്ട്യരസ് എന്നിവ അരങ്ങേറും. ലതാ മങ്കേഷ്കര് ആലപിച്ച അടല് ബിഹാരി വാജ്പേയിയുടെ കവിതയായ ”ഗീത് ഗാത്താ ഹൂം” ന്റെ സംഗീതാവിഷ്കാരത്തോടെയാകും പരിപാടി സമാപിക്കുക. അടല് ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിന്റെ തലേന്ന് അരങ്ങേറുന്നു എന്നതാണ് ഈ പരിപാടിയുടെ സവിശേഷത.

ഇന്ത്യന് പാരമ്പര്യം ചരിത്രം, സംസ്കാരം എന്നിവയുടെ യഥാര്ത്ഥമായ ആവിഷ്ക്കാരമായിരിക്കും നൂറോളം റഷ്യന് കലാകാരന്മാര് അണി നിരക്കുന്ന അഭിവ്യക്തി. വസുധൈവ കുടുംബകം എന്ന ആശയത്തിന് സമര്പ്പിക്കപ്പെട്ടതാണ് ഈ പരിപാടി.