പിഎം ഇന്ത്യ
ന്യൂഡല്‍ഹിയിലെ പഹാഡ്ഗഞ്ചിലുള്ള രാമകൃഷ്ണാമിഷന്‍ കൃഷ്ണാ മാര്‍ക്കറ്റിന് 82 ചതുരശ്ര അടി സ്ഥലം അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ നിരക്കിലാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. തങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സ്ഥലം വേണമന്ന രാമകൃഷ്ണാ മിഷന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് സ്ഥലം അനുവദിച്ചത്.