പിഎം ഇന്ത്യ
ഡല്‍ഹിയില്‍ നടക്കുന്ന ലോക സാംസ്കാരികോല്‍സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു. സേവനത്തിന്റെ 35-ാം വാര്‍ഷികം ആഘോഷിക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ്ങാണ് ഉല്‍സവം സംഘടിപ്പിച്ചത്.
ആഘോഷത്തിനായി ഡെല്‍ഹിയില്‍ തടിച്ചുകൂടിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 150ലേറെ രാഷ്ട്രങ്ങളില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിലൂടെ ചെയ്തുവരുന്ന മഹത്തായ കര്‍മങ്ങള്‍ക്കു ശ്രീ ശ്രീ രവിശങ്കറിനെ അനുമോദിച്ചു.
മംഗോളിയയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഏര്‍പ്പെടുത്തിയ സ്വീകരണത്തെക്കുറിച്ചു ശ്രീ. നരേന്ദ്രമോദി അനുസ്മരിച്ചു. ലോകത്തിനായി ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യക്കു സാധിക്കണമെന്നും അതിന് ആദ്യം വേണ്ടത് ഇന്ത്യന്‍ സംസ്കാരത്തിന്റെ വലിപ്പവും സവിശേഷതയും അംഗീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ് നിമിത്തം ഇന്ത്യയെ ലോകം അഭിനന്ദിക്കുന്ന സാഹചര്യമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആര്‍ട്ട് ഓഫ് ലിവിങ്ങിനെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചു.
എതിര്‍പ്പുകളെ മറികടന്നു ലക്ഷ്യത്തിലെത്താന്‍ ജീവനകല അറിഞ്ഞിരിക്കണമെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെത്തുടര്‍ന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിശിഷ്ടവ്യക്തികളും പ്രസംഗിച്ചു. ഏറെ പേര് പങ്കെടുത്ത സാംസ്കാരിക പരിപാടിയും അരങ്ങേറി.
I want to welcome all of you to India: PM @narendramodi to those who have come for #WorldCultureFestival from all over the world
— PMO India (@PMOIndia) March 11, 2016
India is so diverse and it has so much to contribute to the world: PM @narendramodi at #WorldCultureFestival https://t.co/0YjVdsZLrt
— PMO India (@PMOIndia) March 11, 2016
I want to congratulate @SriSri. His mission has spread all over the world, in various nations: PM @narendramodi @ArtofLiving
— PMO India (@PMOIndia) March 11, 2016
Through @ArtofLiving, the world has got to know about India. I remember a reception by 'Art of Living' family in Mongolia: PM @narendramodi
— PMO India (@PMOIndia) March 11, 2016
This is a Kumbh Mela of culture: PM @narendramodi at the #WorldCultureFestival @ArtofLiving @SriSri
— PMO India (@PMOIndia) March 11, 2016
#WorldCultureFestival is a Kumbh Mela of culture…a great confluence of people from all over the world. Glad to be a part of the festival.
— Narendra Modi (@narendramodi) March 11, 2016
I congratulate @SriSri ji & the @ArtofLiving family for their stupendous efforts, which bring the world closer. #WorldCultureFestival
— Narendra Modi (@narendramodi) March 11, 2016
My speech at #WorldCultureFestival on India's cultural prowess & what the 'Art of Living' is. @ArtofLiving https://t.co/KkFY7Jv9ug
— Narendra Modi (@narendramodi) March 11, 2016