പിഎം ഇന്ത്യ
ഗവണ്മെnന്റ് പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനുള്ള ഐ.റ്റി. അധിഷ്ഠിത പ്ലാറ്റ്ഫോമായ ‘ പ്രഗതി’യുടെ പതിനൊന്നാമത്തെ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ആധ്യക്ഷ്യം വഹിച്ചു.
പൊതുജനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും അവയ്ക്ക് പരിഹാരം കാണുന്നതിലുമുള്ള പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. ഇത് സംബന്ധിച്ച ജോലികളുടെ വേഗത കൂട്ടണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, പരാതി പരിഹാരം എന്നത് ജനാധിപത്യത്തിന്റെ പ്രധാന ഭാഗമാണെന്ന് എടുത്തു പറഞ്ഞു. ഒഴിച്ച് കൂടാനാവാത്തവ ഒഴികെയുള്ള മറ്റ് പരാതികള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തീര്പ്പാ ക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്ദ്ദേ ശം നല്കിി. മുതിര്ന്നാ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ആവര്‍ത്തി ച്ചു.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്ണ്ണാ്ടക, ഉത്തര്പ്ര്ദേശ്, ബീഹാര്‍, ജാര്ഖ്ണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ റോഡ്, റെയില്വെ്, വൈദ്യുതി, പെട്രോളിയം എന്നീ മേഖലകളിലെ സുപ്രധാന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. പ്രയാസമില്ലാതെ ബിസിനസ്സ് നടത്തുന്നതിന്റെ പുരോഗതി വിലയിരുത്തവെ, നിക്ഷേപം ആകര്ഷികക്കുന്നതില് സംസ്ഥാനങ്ങള്ക്കി ടയില്‍ ആരോഗ്യകരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദിശയില്‍ വര്ദ്ധി്ച്ച പ്രവര്ത്തഹനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ദൗത്യരൂപത്തിലുള്ള പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. ഭൂരേഖകളുടെ കമ്പ്യൂട്ടര്‍ വല്ക്ക രണത്തിന്റെ പുരോഗതി പരിശോധിക്കാനും എത്രയും വേഗം ഭൂസംബന്ധമായ മുഴുവന്‍ രേഖകളും ആധാറുമായി സംയോജിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിള ഇന്ഷുയറന്സ്ം പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെ ഫലപ്രദമായ നടത്തിപ്പിന് നിരീക്ഷണം പരമ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജന കേന്ദ്രീകൃത സേവനങ്ങള്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭ്യമാക്കുന്നതിനെ കുറിച്ച് ജില്ലാ തലത്തില്‍ രാജ്യമൊട്ടുക്ക് സമഗ്രമായ അവോകനം നടത്തി എത്ര സേവനങ്ങളാണ് യഥാര്ത്ഥയത്തില് ഓണ്ലൈുനായി ലഭ്യമാക്കുന്നതെന്ന് കണ്ടെത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സാമൂഹിക രംഗത്ത്, വിധവാ പെന്ഷടന് വിതരണത്തിന്റെ തല്‍ സ്ഥിതി , കുഷ്ഠരോഗ നിര്മ്മാ ര്ജ്ജടനപ്രവര്ത്ത്നങ്ങളുടെ പുരോഗതി എന്നിവയും പ്രധാനമന്ത്രി അവലോകനം ചെയ്തു.
Today's PRAGATI session had extensive deliberations on how to give impetus to ease of doing business & further increase the momentum built.
— Narendra Modi (@narendramodi) March 23, 2016
Also discussed projects under @_DigitalIndia including digitisation of land records & integrating land records with Aadhaar at the earliest.
— Narendra Modi (@narendramodi) March 23, 2016
Issues pertaining to the social sector that were discussed included Widow Pension Programme & the progress towards eradication of leprosy.
— Narendra Modi (@narendramodi) March 23, 2016
Like always, infra projects were reviewed. Implementation of Fasal Bima Yojana also figured in today's session. https://t.co/PS0j8867QI
— Narendra Modi (@narendramodi) March 23, 2016