പിഎം ഇന്ത്യ
പതിനാലാം ധനകാര്യ കമ്മീഷന് സമര്‍പ്പിച്ച ധനക്കമ്മി പരിധിയെക്കുറിച്ചും അധിക ധനക്കമ്മിയെക്കുറിച്ചുമുള്ള ശുപാര്‍ശകള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. കമ്മീഷന് റിപ്പോര്‍ട്ടിലെ 14.64 മുതല്‍ 14.67 വരെയുള്ള ഖണ്ഡികകളിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അംഗീകാരം.
ധനക്കമ്മി ഗ്രോസ് സ്റ്റേറ്റ് ഡൊമെസ്റ്റിക് പ്രോഡക്ടി(ജി.എസ്.ഡി.പി.)ന്റെ മൂന്നു ശതമാനത്തിലേറെയാകരുതെന്നാണ് ധനകാര്യകമ്മീഷന്റെ തീരുമാനം. സംസ്ഥാനങ്ങളുടെ അധിക ധനക്കമ്മിക്ക് വര്‍ഷാവര്‍ഷമുള്ള ഇളവുകള്‍ കമ്മീഷന് അനുവദിച്ചിട്ടുണ്ട്.
2915-16 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 2015- 16 വര്‍ഷത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ, ധനകാര്യ കമ്മീഷന്റെ ബാക്കിയുള്ള കാലാവധിയില്‍ ധനകാര്യ കമ്മീഷന് നിര്‍ണയിച്ച കഴിവിന്റെ തോതിനനുസരിച്ചായായിരിക്കും അധിക ധനക്കമ്മി നിജപ്പെട്ടടുത്തുക.
ധനകാര്യ കമ്മീഷന് നിര്‍ദേശിച്ചതു പ്രകാരം 2016-17ല്‍ ജി.എസ്.ഡി.പിയുടെ അര ശതമാനം കൂടുതല്‍ വായ്പ നേടുന്നതിന് താഴെപ്പറയുന്ന സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം.
എ) ടി-റ്റുവിനായുള്ള ഫൈനാന്‍സ് അക്കൗണ്ട് പ്രകാരവും ടി-വണ്ണിനു പുതിക്കിയ കണക്കു പ്രകാരവമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക നില.
ടി-റ്റുവിനായുള്ള ഫൈന്‍സ് അക്കൗണ്ടില്‍ ഉള്ളതു പ്രകാരമായ ഐ.പി./ടി.ആര്.ആര്. അനുപാതവും വായ്പ/ജി.എസ്.ഡി.പിയും.
അനുവദനീയമായ മൂന്നു ശതമാനം സാമ്പത്തിക കമ്മി നേരിടാത്ത സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്റെ കാലാവധി തീരുംവരെ ഈ അധിക തുക മാറ്റിവെക്കാവുന്നതാണ്. അവ അടുത്ത വര്‍ഷംകൂടി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
വ്യവസ്ഥകള്‍ക്കു വിധേയമായി വായ്പ എടുക്കുന്നതു സംസ്ഥാന ഗവണ്മെന്റുകളാണെന്നതിനാല് ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്മെന്റിന് അധികബാധ്യതയുണ്ടാവുന്നില്ല. മൂലധന പദ്ധതികളിലും അടിസ്ഥാന സൗകര്യവികസനത്തിലും ഗവണ്മെന്റിന്റെ ചെലവുകള്‍ക്കു വായപ നേടാന്‍ സംസ്ഥാന ഗവണ്മെന്റുകള്ക്കു കൂടുതല്‍ സമയം ലഭിക്കുമെന്ന നേട്ടമുണ്ട്.