
ഇന്ത്യ-ജപ്പാന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയ സംവാദത്തിന്റെ ഉദ്ഘാടന യോഗം നടന്നു. ജപ്പാനില്‍ 2018 ഒക്ടോബറില്‍ നടന്ന 13ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കിടെ, ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും സംബന്ധിച്ച ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബെയും ചേര്‍ന്നു കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിക്കപ്പെട്ടത്.
2+2ല്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും നയിച്ചപ്പോള്‍, ജപ്പാന്‍ സംഘത്തെ വിദേശ കാര്യ മന്ത്രി ശ്രീ. തോഷിമിറ്റ്‌സു മോതേഗിയും പ്രതിരോധ മന്ത്രി ശ്രീ. താരോ കോനോയും നയിച്ചു.
‘ഇന്ത്യ-ജപ്പാന്‍ പ്രത്യേക തന്ത്രപ്രധാന പരവും ആഗോളതലത്തിലുള്ളതുമായ പങ്കാളിത്ത’ത്തിന്റെ ആഴം വര്‍ധിപ്പിക്കാനായി ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനു സഹായകമായ വീക്ഷണങ്ങള്‍ പങ്കുവെക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കും 2+2 യോഗം അവസരമൊരുക്കി.
ഇരു പക്ഷവും ഇന്‍ഡോ-പസഫിക് മേഖലയിലെ സാഹചര്യം സംബന്ധിച്ച വീക്ഷണങ്ങള്‍ പങ്കുവെച്ചു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസി പ്രകാരവും ജപ്പാന്റെ ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്‍ഡോ-പസഫിക് വിഷന്‍ പ്രകാരവും നടത്തിയ ശ്രമങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും മേഖലയിലെയും ജനങ്ങള്‍ക്കു മെച്ചമാര്‍ന്ന ഭാവി സൃഷ്ടിക്കുന്നതിനായി സമാധാനവും അഭിവൃദ്ധിയും പുരോഗതിയും സാധ്യമാക്കുക എന്ന പൊതു ലക്ഷ്യം മുന്‍നിര്‍ത്തിയാണു ചര്‍ച്ചകള്‍ നടന്നത്.
Had a wonderful interaction with Mr. Toshimitsu Motegi, Minister for Foreign Affairs and Mr. Taro Kono, Minister of Defence of Japan.
— Narendra Modi (@narendramodi) November 30, 2019
We had extensive discussions on ways to boost India-Japan cooperation. https://t.co/nUTZqtVkY8