Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആസാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനന്ത്രി പ്രസംഗിച്ചു

ആസാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനന്ത്രി പ്രസംഗിച്ചു


ആസാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങു വീക്ഷിക്കാനെത്തിയ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
ആസാമിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ശ്രീ. സര്‍ബാനന്ദ സോനോവാളിലൂടെ സമൂഹത്തെ സേവിക്കാന്‍ സ്വയം സമര്‍പ്പിച്ച ഗോത്രവര്‍ഗ പ്രതിനിധിയെ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.

പുതിയ ഗവണ്‍മെന്റ് ആസാം ജനതയ്ക്കു സേവനം പകരുകയും അതുവഴി സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്കു നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ത്മവിശ്വാസം പ്രകടിപ്പിച്ചു.

സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസമെന്ന ആശയം മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പുരോഗതിയാര്‍ജിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കു പരമാവധി കരുത്തു പകരാനാണ് ഉദ്ദേശിക്കുന്നതെന്നും ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ജനാധിപത്യമെന്നാല്‍ പങ്കാളിത്തമാണെന്നും വികസനത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമഗ്രവും സമ്പൂര്‍ണവുമായ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ച്- വിശേഷിച്ച് രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍- പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.