Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിയുടെ മുന്നൂറാമത്തെ രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.


ന്യൂഡല്‍ഹിയില്‍, ഞായറാഴ്ച നടക്കുന്ന ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിയുടെ മുന്നൂറാമത്തെ രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പങ്കെടുക്കും.

ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിയുടെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട പുസ്തകവും സ്മരണികയും തദവസരത്തില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

പഞ്ചാബ് മുഖ്യമന്ത്രി ശ്രീ.പ്രകാശ് സിംങ് ബാദലും ചടങ്ങില്‍ സംബന്ധിക്കും. ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിയുടെ സ്മരണയ്ക്കായി ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ നാണയം പ്രധാനമന്ത്രിക്കും പഞ്ചാബ് മുഖ്യമന്ത്രിക്കും ചടങ്ങില്‍ സമ്മാനിക്കും.

അനുസ്മരണാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിയുടെ ആദരാര്‍ത്ഥം കാവ്യപൂജയും നടക്കും.