പിഎം ഇന്ത്യ
മൊസാംബിക്കില്‍ നിന്നും പയര്‍ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ദീര്‍ഘകാല കരാറിലേര്‍പ്പെടാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി.
സ്വകാര്യ മേഖല വഴിയോ നേരിട്ടോ ഇരു രാജ്യങ്ങളും നിര്‍ദ്ദേശിക്കുന്ന സംസ്ഥാന ഏജന്‍സികള്‍ മുഖേന മുഖേന ഗവണ്മെന്റുകള് നേരിട്ട് ബന്ധപ്പെട്ടോ ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിടുന്നതാണ് ധാരാണാപത്രം. തുവരപ്പരിപ്പും മറ്റും അടുത്ത 5 സാമ്പത്തിക വര്‍ഷത്തേക്ക് മൊസാമ്പിക്കില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ 2016-17 ലെ 100,000 ടണ്ണില്‍ നിന്നും 2020-22 ആകുന്നതോടെ 20,000 ടണ്ണാക്കി ഉയര്‍ത്താനും ധാരണാപത്രം ലക്ഷ്യമിടുന്നു.
രാജ്യത്ത് പയര്‍ വര്‍ഗ്ഗങ്ങളുടെ ആഭ്യന്തര ലഭ്യത വര്‍ദ്ധിപ്പിക്കാനും അതുവഴി അവയുടെ വിലനിലവാരം പിടിച്ചുനിര്‍ത്താനും ഇതിലൂടെ കഴിയും.
2015-16 ല്‍ രാജ്യത്തെ മൊത്തം പയര്‍ വര്‍ഗ്ഗ ഉല്‍പ്പാദനം ഏകദേശം 17 ദശലക്ഷം ടണ്ണാണ്. ആഭ്യന്തര ആവശ്യങ്ങള്‍ നേരിടുന്നതിന് 5.79 ബില്ല്യന്‍ ടണ്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു.