Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദാര്‍-ഇസ്-സലാമില്‍ പ്രധാനമന്ത്രിക്കു മുന്നില്‍ സോളാര്‍ മാമമാരുടെ നൈപുണ്യപ്രകടനം

ദാര്‍-ഇസ്-സലാമില്‍ പ്രധാനമന്ത്രിക്കു മുന്നില്‍ സോളാര്‍ മാമമാരുടെ നൈപുണ്യപ്രകടനം

ദാര്‍-ഇസ്-സലാമില്‍ പ്രധാനമന്ത്രിക്കു മുന്നില്‍ സോളാര്‍ മാമമാരുടെ നൈപുണ്യപ്രകടനം


ടാന്‍സാനിയയിലെയും മറ്റേതാനും ആഫ്രിക്കന്‍ രാഷ്ടങ്ങളിലെയും 30 പേരടങ്ങുന്ന ‘സോളാര്‍ മാമ’മാര്‍ തങ്ങള്‍ സൗരോര്‍ജ വിളക്കുകളും ഗൃഹ വൈദ്യുതീകരണ സംവിധനവും തയ്യാറാക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും നേടിയെടുത്ത കഴിവ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കു മുന്നില്‍ പ്രകടിപ്പിച്ചു.

തേനെടുക്കുന്നതിലും തയ്യലിലും ആര്‍ജിച്ച കഴിവു കൂടി അവതരിപ്പിച്ച അവര്‍ ‘വി ഷാല്‍ ഓവര്‍കം’ എന്ന ഗാനം പാടുക കൂടി ചെയ്തതു കൗതുകമായി.

ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ രാജസ്ഥാന്‍ തിലോണിയയിലെ ബെയര്‍ഫൂട്ട് കോളജ്, സോളാര്‍ മാമമാര്‍ എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ ഗ്രാമീണ വനിതാ സൗരോര്‍ജ എന്‍ജിനീയര്‍മാര്‍ക്ക് സൗരോര്‍ജ വിളക്കും സൗരോര്‍ജ ഗൃഹ വൈദ്യുതീകരണ സംവിധാനവും നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനും സൗരോര്‍ജപദ്ധതി നടത്തിക്കൊണ്ടുപോകാനും പരിശീലനം നല്‍കിവരികയായിരുന്നു. പരിശീലനം നേടുന്നവര്‍ക്കു ക്ലാസുകള്‍ നല്‍കാനും സൗരോര്‍ജ കിറ്റുകള്‍ വിതരണം ചെയ്യാനുമായി ടാന്‍സാനിയയിലെ സാന്‍സിബാര്‍ ദ്വീപുകളിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ബെയര്‍ഫൂട്ട് വനിതാ തൊഴിലധിഷ്ഠിത പരിശീലന കോളജുകള്‍ ആരംഭിച്ചിരുന്നു. ഈ കോളജുകളില്‍ തേനീച്ച വളര്‍ത്തല്‍, തയ്യല്‍ തുടങ്ങിയ സംരംഭകത്വ നൈപുണ്യ പരിശീലനവും നല്‍കിവരുന്നുണ്ട്.

സോളാര്‍ മാമമാര്‍ സൗരോര്‍ജ കിറ്റുകള്‍ നിര്‍മിക്കുകയും അവ വീടുകളില്‍ സ്ഥാപിക്കുകയും സൗരോര്‍ജ വൈദ്യുത സംവിധാനം തങ്ങളുട സമൂഹത്തില്‍ വിജയകരമായി നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.