പിഎം ഇന്ത്യ
ഏവര്‍ക്കും നമസ്ക്കാരം,
ഇക്കൊല്ലത്തെ ആഗസ്റ്റ് 15 നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവന് ബലികഴിച്ച മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളെ നാം സ്മരിക്കുന്ന ആഗസ്റ്റ് 15 ന് തൊട്ട്മുമ്പ് തുടങ്ങുന്നു എന്നതിനാല്‍ ഈ സമ്മേളനം ഏറെ പ്രധാനപ്പെട്ടതാണ്.
എഴുപത് വര്‍ഷക്കാലമായുള്ള നമ്മുടെ യാത്ര ഈ സമ്മേളനത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടും. ഇതിലേയ്ക്കായി നമുക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചര്‍ച്ചകളും വേണ്ടതുണ്ട്. ഒപ്പം അതിവേഗപാതയില്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് സുപ്രധാന തീരുമാനമെടുക്കേണ്ടതുമുണ്ട്. അതിനാല്‍ രാജ്യത്തിന് ഒരു പുതിയ ഗതിയും ദിശയും നല്കാന് പാര്‍ലമെന്റില്‍ ഏവരും കൈകോര്‍ക്കണം.
രാജ്യത്തിന്റെ നന്മയ്ക്കായും, രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കുന്നതിനും ഏറ്റവും നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നാം പ്രതിജ്ഞാബദ്ധമാണെന്ന് മനോവികാരം കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും ഒറ്റയ്ക്കോ കൂട്ടായോ പങ്ക് വച്ചതായി ഞാന്‍ മനസിലാക്കുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍.
നന്ദി.
The mood all around is to take good decisions and move towards the path of progress: PM at the start of Parliament session
— PMO India (@PMOIndia) July 18, 2016
Happening now: PM @narendramodi is introducing the new Ministers who took oath recently, in the Lok Sabha.
— PMO India (@PMOIndia) July 18, 2016