Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോളസാന്നിധ്യമായിത്തീരാന്‍ ആഭരണമേഖല യത്‌നിക്കണമെന്ന് പ്രധാനമന്ത്രി

ആഗോളസാന്നിധ്യമായിത്തീരാന്‍ ആഭരണമേഖല യത്‌നിക്കണമെന്ന് പ്രധാനമന്ത്രി


ആഭ്യന്തര വിപണിക്കപ്പുറം ലക്ഷ്യംവെച്ച് ആഗോളസാന്നിധ്യമായിത്തീരാന്‍ ഇന്ത്യയിലെ ആഭരണനിര്‍മാണ മേഖലയ്ക്കു സാധിക്കണമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരുന്നതിനായി ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ, ലക്ഷ്യം നേടുന്നതിനായി പുതുമയും നൈപുണ്യവികസനവും യാഥാര്‍ഥ്യമാക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൈ കൊണ്ടു നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്കു ലോകത്താകമാനം ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സൈസ് തീരുവയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ പ്രശ്‌നം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നു മനസ്സിലാക്കാന്‍ ആഭരണ വ്യവസായ രംഗത്തുള്ളവര്‍ക്കു സഹായകമായെന്നും ഈ മേഖലയിലെ സങ്കീര്‍ണതകളെക്കുറിച്ചു മനസ്സിലാക്കാന്‍ ഗവണ്‍മെന്റിന് അവസരമേകിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇരു വിഭാഗവും വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

അനുവദിച്ചിട്ടുള്ള സമയപരിധിയായ സെപ്റ്റംബര്‍ 30നകം വെളിപ്പെടുത്താത്ത വരുമാനം വെളിപ്പെടുത്തണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.