Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭടിന്ഡയില് എ.ഐ.ഐ.എം.എസ്. സ്ഥാപിക്കുന്നതിനു മന്ത്രിസഭാനുമതി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്രമന്ത്രിസഭായോഗം പഞ്ചാബിലെ ഭടിന്ഡയില് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി(പി.എം.എസ്.എസ്.വൈ.) പ്രകാരം എ.ഐ.ഐ.എം.എസ്. സ്ഥാപിക്കുന്നതിന് അംഗീകാരം നല്കി.

എമര്ജന്സി/ട്രോമ ബെഡുകളും ആയുഷ് ബെഡുകളും പ്രൈവറ്റ് ബെഡുകളും ഐ.സി.യു. സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി ബെഡുകളുമുള്ള 750 ബെഡുകളോടു കൂടിയതായിരിക്കും സ്ഥാപനം. ഇതിനു പുറമെ, ഭരണവിഭാഗം, ആയുഷ് ബ്ലോക്ക്, ഓഡിറ്റോറിയം, നിശാസുരക്ഷാകേന്ദ്രം, ഹോസ്റ്റലുകള്, താമസസൗകര്യം എന്നിവയും ഉണ്ടായിരിക്കും.

925 കോടി രൂപയുടേതാണു പദ്ധതി. കൂലി, ശമ്പളം, നടത്തിപ്പ്, അറ്റകുറ്റപ്പണി എന്നീ ചെലവുകള് കൂടാതെയുള്ള തുകയാണിത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പി.എം.എസ്.എസ്.വൈയുടെ പ്ലാന് ബജറ്റ് ഹെഡില്നിന്നുള്ള ഗ്രാന്റ് ഉപയോഗപ്പെടുത്തിയായിരിക്കും എ.ഐ.ഐ.എം.എസിന്റെ നടത്തിപ്പുചെലവു കണ്ടെത്തുക.

ഭടിന്ഡയില് ആരംഭിക്കുന്ന എ.ഐ.ഐ.എം.എസ്. ജനങ്ങള്ക്ക് അതിവിഗദ്ധ ചികില്സ ലഭ്യമാക്കുന്നതോടൊപ്പം നാഷണല് ഹെല്ത്ത് മിഷ(എന്.എച്ച്.എം.)നു കീഴില് സജ്ജമാക്കിവരുന്ന പ്രാഥമിക, മധ്യമതല ചികില്സാകേന്ദ്രങ്ങള്ക്കാവശ്യമായ ഡോക്ടര്മാരെയും ആരോഗ്യപ്രവര്ത്തകരെയും സൃഷ്ടിക്കുകയും ചെയ്യും. മേഖലയില് വ്യാപകമായുള്ള രോഗങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഗവേഷണം നടത്തുകയും മെച്ചപ്പെട്ട ചികില്സയും രോഗനിയന്ത്രണവും സാധ്യമാക്കുകയും ചെയ്യും.

ഇന്ത്യാ ഗവണ്മെന്റ് അംഗീകാരം നല്കുന്ന തീയതി മുതല് 48 മാസത്തിനകം പദ്ധതി പൂര്ത്തിയാക്കും. നിര്മാണത്തിനു മുമ്പുള്ള 15 മാസവും 30 മാസത്തെ നിര്മാണഘട്ടവും മൂന്നു മാസത്തെ സ്റ്റെബിലൈസേഷന്, പ്രവര്ത്തനമാരംഭിക്കല് ഘട്ടവും ചേര്ന്നതായിരിക്കും ഇത്.

പഞ്ചാബിലെയും സമീപ മേഖലയിലെയും ജനങ്ങള്ക്ക് എ.ഐ.ഐ.എം.എസ്. ഗുണം ചെയ്യും.