Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തർ പ്രദേശിലെ ഇടിമിന്നൽ മൂലം ഉണ്ടായ നാശനഷ്ടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നൽ മൂലം ഉണ്ടായ നാശനഷ്ടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക്  ആശ്വാസ സഹായം  പ്രഖ്യാപിക്കുകയും ചെയ്തു.

പി എം ഓ ട്വീറ്റ് ചെയ്തു : “ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലും ഇടിമിന്നൽ മൂലം ജീവൻ നഷ്ടട്ടത് ഹൃദയഭേദകമാണ്. . ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ  ഞാൻ അനുശോചനം അറിയിക്കുന്നു. ഈ നഷ്ടം സഹിക്കാനുള്ള ശക്തി ദൈവം അവർക്ക്‌  നൽകട്ടെ: പ്രധാനമന്ത്രി “

ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നൽ മൂലമുണ്ടായ  നാശനഷ്ടങ്ങളെക്കുറിച്ചു  പ്രധാനമന്ത്രിയെ ധരിപ്പിച്ചു,. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പി‌എം‌എൻ‌ആർ‌എഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും . പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

 

***