പിഎം ഇന്ത്യപിഎം ഇന്ത്യ

PM's Message


എനിക്കു പ്രിയപ്പെട്ട സഹ ഇന്ത്യക്കാരേ, ലോകത്തിലാകമാനമുള്ള പൗരന്‍മാരേ…..നമസ്‌തേ!

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കു ഹാര്‍ദമായ സ്വാഗതം.

2014 മെയ് 16ന് ഇന്ത്യയിലെ ജനങ്ങള്‍ വിധിയെഴുതി. അവര്‍ വികസനവും മെച്ചപ്പെട്ട ഭരണവും സ്ഥിരതയും ഉറപ്പാക്കാനുള്ള അധികാരമാണു നല്‍കിയത്. ഇന്ത്യയുടെ വികസനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സ്വയം സമര്‍പ്പിച്ച ഞങ്ങള്‍, ലക്ഷ്യപ്രാപ്തിക്കായി നിങ്ങളുടെ പിന്തുണയും അനുഗ്രഹവും സജീവ പങ്കാളിത്തവും അഭ്യര്‍ഥിക്കുകയാണ്. ഇന്ത്യയുടെ തിളക്കമാര്‍ന്ന ഭാവി നമുക്കൊരുമിച്ചു രചിക്കാം. ലോകസമാധാനവും വികസനവും ശക്തിപ്പെടുത്താന്‍ ആഗോളസമൂഹത്തില്‍ സജീവമായി ഇടപെടുന്ന, വികസിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സുശക്തമായ ഇന്ത്യയെക്കുറിച്ചു നമുക്കു സ്വപ്‌നം കാണാം.

നമുക്കു തമ്മില്‍ നേരിട്ടു സംവദിക്കാനുള്ള പ്രധാന മാധ്യമമായാണ് ഈ വെബ്‌സൈറ്റിനെ ഞാന്‍ വിഭാവനം ചെയ്യുന്നത്. ലോകത്താകെയുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ സാങ്കേതികവിദ്യക്കും സോഷ്യല്‍ മീഡിയയ്ക്കും കരുത്തുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന വ്യക്തിയാണു ഞാന്‍. ശ്രദ്ധിക്കാനും പഠിക്കാനും അതിനൊപ്പം ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കാനുമുള്ള അവസരം ഈ സൈറ്റിലൂടെ ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്റെ പ്രസംഗങ്ങള്‍, പരിപാടികള്‍, വിദേശ സന്ദര്‍ശനങ്ങള്‍ തുടങ്ങി ഏറെ കാര്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍കൂടി ഈ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്കു ലഭിക്കും. ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കുന്ന പുതുമയാര്‍ന്ന പദ്ധതികളെക്കുറിച്ചും ഞാന്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കാം.

നിങ്ങളുടെ സ്വന്തം,
നരേന്ദ്ര മോദി

 
നരേന്ദ്ര മോദി
PM's Message