പിഎം ഇന്ത്യപിഎം ഇന്ത്യ

തിരയുക
 • ഡോ. മന്‍മോഹന്‍ സിംങ്

  ഡോ. മന്‍മോഹന്‍ സിംങ്

  മെയ് 22, 2004 - മെയ് 26, 2014

  ഇന്ത്യയുടെ പതിന്നാലാം പ്രധാനമന്ത്രി, ഡോ. മന്‍മോഹന്‍ സിംങ്പണ്ഡിതനും ചിന്തകനുമാണ്. കാര്യങ്ങള്‍ നടത്തുന്നതിലുള്ള ശുഷ്‌കാന്തിയും അക്കാദമിക സമീപനവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സ്വഭാവത്തില്‍ എളിമ പുലര്‍ത്തുന്ന ഡോ. സിംങ് എപ്പോഴും ആര്‍ക്കും പ്രാപ്യനാണ്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ്‌ ഓണേഴ്‌സ് ബിരുദം ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ അടല്‍ ബിഹാരി വാജ്‌പേയി

  ശ്രീ അടല്‍ ബിഹാരി വാജ്‌പേയി

  മാര്‍ച്ച് 19, 1998 - മെയ് 22, 2004

  ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സി(എന്‍.ഡി.എ.)ന്റെ പ്രതിനിധിയായാണ് അധികാരമേറ്റത്. 1996ല്‍ കുറച്ചു നാളത്തേക്കു പ്രധാനമന്ത്രിപദം വഹിച്ചിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ആദ്യമായി അദ്ദേഹമാണ് അടുത്തടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിപദമേറിയ വ്യക്തി. മുതിര്‍ന്ന പാര്‍ലമെന്റേറിയനായ വാജ്‌പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിനിടെ ഒന്‍പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിലും അദ്ദേഹത്തിനു റെക്കോഡ് ഉണ്ട്‌. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പാര്‍ലമെന്റിലെ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍

  ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍

  ഏപ്രില്‍ 21, 1997 - മാര്‍ച്ച് 19, 1998

  1997 ഏപ്രില്‍ 21ന് ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ ഇന്ത്യയുടെ 12ാമതു പ്രധാനമന്ത്രിയായി ചുമതലയേറ്റു. പരേതരായ ശ്രീ അവതാര്‍ നാരായന്‍ ഗുജ്‌റാളിന്റെയും പുഷ്പ ഗുജ്‌റാളിന്റെയും മകനായ ശ്രീ ഗുജ്‌റാള്‍ എം.എ., ബി.കോം., പിഎച്ച്.ഡി., ഡി.ലിറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിട്ടുണ്ട്. അവിഭക്ത പഞ്ചാബിലെ ഝലം പ്രദേശത്ത് 1919 ഡിസംബര്‍ നാലിനാണു ജനനം. 1945 മെയ് 25ന് ശ്രീമതി ഷീല ഗുജറാള്‍റാലിനെ വിവാഹം ചെയ്തു. സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിലെ അംഗമാണു ശ്രീ ഗുജ്‌റാള്‍. അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ പഞ്ചാബില്‍ സ്വാതന്ത്ര്യ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ എച്ച്.ഡി.ദേവഗൗഡ

  ശ്രീ എച്ച്.ഡി.ദേവഗൗഡ

  ജൂണ്‍ 1, 1996 - ഏപ്രില്‍ 21, 1997

  സാമൂഹ്യ-സാമ്പത്തിക വികസനത്തിനായി ധര്‍മയുദ്ധം നടത്തുകയും ഇന്ത്യയുടെ അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്ന ശ്രീ എച്ച്.ഡി.ദേവഗൗഡ, 1933 മെയ് 18ന്, കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ ഹോളനരസിപുര താലൂക്കില്‍ പെട്ട ഹരദനഹള്ളിയിലാണു ജനിച്ചത്. സിവില്‍ എന്‍ജിനീയറിങ് ഡിപ്‌ളോമ കരസ്ഥമാക്കിയ അദ്ദേഹം 20-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1953ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1962 വരെ പ്രവര്‍ത്തനം തുടര്‍ന്നു. മധ്യവര്‍ഗ കാര്‍ഷിക കുടുംബാംഗമായ ശ്രീ ഗൗഡ ഒരു കൃഷിക്കാരന്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ അനുഭവിച്ചുകൊണ്ടാണു വളര്‍ന്നത്. ദരിദ്രരായ കര്‍ഷകര്‍ക്കും ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ അടല്‍ ബിഹാരി വാജ്‌പേയി

  ശ്രീ അടല്‍ ബിഹാരി വാജ്‌പേയി

  മെയ് 16, 1996 - ജൂണ്‍ 1, 1996

  ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാംതവണ ചുമതലയേറ്റു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സി(എന്‍.ഡി.എ.)ന്റെ പ്രതിനിധിയായാണ് അധികാരമേറ്റത്. 1996ല്‍ കുറച്ചു നാളത്തേക്കു പ്രധാനമന്ത്രിപദം വഹിച്ചിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം അടുത്തടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിപദമേറിയ ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം. മുതിര്‍ന്ന പാര്‍ലമെന്റേറിയനായ വാജ്‌പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിനിടെ ഒന്‍പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിലും അദ്ദേഹത്തിനു റെക്കോഡ് ഉണ്ട്‌. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പാര്‍ലമെന്റിലെ പ്രതിപക്ഷ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ പി.വി.നരസിംഹ റാവു

  ശ്രീ പി.വി.നരസിംഹ റാവു

  ജൂണ്‍ 21, 1991 - മെയ് 16, 1996

  ശ്രീ പി.രംഗറാവുവിന്റെ മകനായ ശ്രീ പി.വി.നരസിംഹറാവു 1921 ജൂണ്‍ എട്ടിനു കരിംനഗറില്‍ ജനിച്ചു. ഹൈദരാബാദിലെ ഓസ്മാനിയ സര്‍വകലാശാലയിലും ബോംബെ സര്‍വകലാശാലയിലും നാഗ്പൂര്‍ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം നേടി. താരതമ്യേന ചെറിയ പ്രായത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. കര്‍ഷകനും അഭിഭാഷകനുമായിരുന്ന ശ്രീ റാവു രാഷ്ട്രീയത്തില്‍ ചേരുകയും പല പ്രധാനപ്പെട്ട പദവികളും വഹിക്കുകയും ചെയ്തു. 1962-64ല്‍ ആന്ധ്രാപ്രദേശിലെ നിയമ, വാര്‍ത്താവിതരണ മന്ത്രിയായി പ്രവര്‍ത്തിച്ചു. 1964 മുതല്‍ 67 വരെ നിയമം, എന്‍ഡോവ്‌മെന്റ് ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ ചന്ദ്രശേഖര്‍

  ശ്രീ ചന്ദ്രശേഖര്‍

  നവംബര്‍ 10, 1990 - ജൂണ്‍ 21, 1991

  ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പെട്ട ഇബ്രാഹിംപട്ടി ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ശ്രീ ചന്ദ്രശേഖര്‍ പിറന്നത്. 1927 ജൂലൈ ഒന്നിനായിരുന്നു ജനനം. 1977 മുതല്‍ 1988 വരെ അദ്ദേഹം ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപ്ലവതൃഷ്ണയുള്ള ആവേശം നിറഞ്ഞ പോരാളിയായിരുന്ന ശ്രീ ചന്ദ്രശേഖര്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 1950-51ല്‍ അലഹബാദ് സര്‍വകലാശാലയില്‍നിന്നു രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ആചാര്യ നരേന്ദ്ര ദേവുമായി അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിരുന്നു. വൈകാതെ, പ്രജാ സോഷ്യലിസ്റ്റ് ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ വിശ്വനാഥ് പ്രതാപ് സിംങ്

  ശ്രീ വിശ്വനാഥ് പ്രതാപ് സിംങ്

  ഡിസംബര്‍ 2, 1989 - നവംബര്‍ 10, 1990

  രാജാ ബഹദൂര്‍ രാം ഗോപാല്‍ സിങ്ങിന്റെ മകനായി 1931 ജൂണ്‍ 25ന് അലഹബാദിലാണു ശ്രീ വി.പി.സിംഗ് ജനിച്ചത്. അലഹബാദ്, പൂനെ സര്‍വകലാശാലകളിലായിരുന്നു പഠനം. 1955ല്‍ ശ്രീമതി സീതാ കുമാരിയെ വിവാഹം ചെയ്തു. രണ്ട് ആണ്‍മക്കളുണ്ട്‌. പണ്ഡിതനായ അദ്ദേഹം അലഹബാദ് കോറോണിലെ ഇന്റര്‍മീഡിയിറ്റ് കോളജായ ഗോപാല്‍ വിദ്യാലയത്തിന്റെ സ്ഥാപകനാണ്. 1947-48ല്‍ വാരാണസി ഉദയ് പ്രതാപ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായും അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1957ല്‍ ഭൂദാന പ്രസ്ഥാനത്തില്‍ സജീവമായി ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ രാജീവ് ഗാന്ധി

  ശ്രീ രാജീവ് ഗാന്ധി

  ഒക്ടോബര്‍ 31, 1984 - ഡിസംബര്‍ 2, 1989

  നാല്‍പതാം വയസ്സില്‍ അധികാരമേറ്റ രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും ഒരുപക്ഷേ, രാഷ്ട്രത്തലവന്‍മാരെ തെരഞ്ഞെടുക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമായിരിക്കും. അദ്ദേഹത്തിന്റെ അമ്മ ശ്രീമതി ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിപദമേറുമ്പോള്‍ ശ്രീ രാജീവ് ഗാന്ധിയെ അപേക്ഷിച്ച് എട്ടു വയസ്സു കൂടുതലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തനായ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാകട്ടെ, 58-ാം വയസ്സിലാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെന്ന നിലയ്ക്ക്, 17 വര്‍ഷം നീ ഭരണസാരഥ്യത്തിനു തുടക്കമിട്ടത്. പുതിയ തലമുറയുടെ കടന്നുവരവിന്റെ തുടക്കക്കാരനെന്ന നിലയില്‍ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീമതി ഇന്ദിരാ ഗാന്ധി

  ശ്രീമതി ഇന്ദിരാ ഗാന്ധി

  ജനുവരി 14, 1980 - ഒക്ടോബര്‍ 31, 1984

  വളരെ പ്രശസ്തമായ ഒരു കുടുംബത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളായി 1917 നവംബര്‍ 19നാണ് ശ്രീമതി ഇന്ദിരാ ഗാന്ധി പിറന്നത്. ലോകോത്തര കലാലയങ്ങളായ ഇകോള്‍ നോവെല്‍, ബെക്‌സ് (സ്വിറ്റ്‌സര്‍ലന്‍ഡ്), ജെനീവയിലെ ഇകോള്‍ ഇന്റര്‍നാഷണല്‍, പുനെയിലും ബോംബെയിലുമുള്ള പ്യൂപ്പിള്‍സ് ഓഫ് സ്‌കൂള്‍, ബ്രിസ്‌റ്റോളിലെ ബാഡ്മിന്റണ്‍ സ്‌കൂള്‍, വിശ്വഭാരതി, ശാന്തിനികേതന്‍, ഓക്‌സ്ഫഡ് സോമര്‍വില്‍ കോളജ് എന്നിവിടങ്ങളില്‍ അവര്‍ വിദ്യാഭ്യാസം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാനും സര്‍വകലാശാലകള്‍ അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ നല്‍കി. മെച്ചപ്പെട്ട ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ ചരണ്‍ സിംങ്

  ശ്രീ ചരണ്‍ സിംങ്

  ജൂലൈ 28, 1979 - ജനുവരി 14, 1980

  ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ നൂര്‍പുരില്‍ ഒരു മധ്യവര്‍ഗ കര്‍ഷക കുടുംബത്തില്‍ 1902ല്‍ ശ്രീ ചരണ്‍ സിംങ് ജനിച്ചു. 1923ല്‍ സയന്‍സ് ബിരുദം നേടിയ അദ്ദേഹം 1925ല്‍ ആഗ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. നിയമത്തില്‍ പരിശീലനം നേടിയിരുന്ന അദ്ദേഹം ഗാസിയാബാദില്‍ പ്രാക്ടീസിംങ് ആരംഭിച്ചു. 1929ല്‍ മീററ്റിലേക്കു മാറി. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശ്രീ ചരണ്‍ സിംങ് 1937ല്‍ ചപ്രോളി മണ്ഡലത്തിന്റെ പ്രതിനിധിയായി യു.പി.നിയമസഭയിലെത്തി. 1946ലും 1952ലും 1962ലും 1967ലും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായി. 1946ല്‍ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ മൊറാര്‍ജി ദേശായി

  ശ്രീ മൊറാര്‍ജി ദേശായി

  മാര്‍ച്ച് 24, 1977 - ജൂലൈ 28 - 1979

  ഗുജറാത്തിലെ ബള്‍സാര്‍ ജില്ലയിലെ ബദേലി ഗ്രാമത്തില്‍ 1896 ഫെബ്രുവരി 29നാണ് ശ്രീ മൊറാര്‍ജി ദേശായി പിറന്നത്. അച്ചടക്കം നിഷ്‌കര്‍ഷിച്ചിരുന്ന സ്‌കൂള്‍ അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും വില, ബാല്യകാലത്തുതന്നെ അച്ഛനില്‍നിന്നു മൊറാര്‍ജി മനസ്സിലാക്കി. സെന്റ് ബര്‍സാര്‍ സ്‌കൂളില്‍ പഠിച്ച് മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. അന്നത്തെ ബോംബെ പ്രവിശ്യയിലുള്ള വില്‍സണ്‍ സിവില്‍ സര്‍വീസില്‍നിന്ന് 1918ല്‍ ബിരുദം നേടി. 12 വര്‍ഷം ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്തു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊതോടെ 1930ല്‍ ജോലി ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീമതി ഇന്ദിരാ ഗാന്ധി

  ശ്രീമതി ഇന്ദിരാ ഗാന്ധി

  ജനുവരി 24, 1966 - മാര്‍ച്ച് 24, 1977

  വളരെ പ്രശസ്തമായ ഒരു കുടുംബത്തില് പണ്ഡിറ്റ് ജവഹര്ലാല് നെഹ്റുവിന്റെ മകളായി 1917 നവംബര് 19നാണ് ശ്രീമതി ഇന്ദിരാ ഗാന്ധി പിറന്നത്. ലോകോത്തര കലാലയങ്ങളായ ഇകോള് നോവെല്, ബെക്സ് (സ്വിറ്റ്സര്ലന്ഡ്), ജെനീവയിലെ ഇകോള് ഇന്റര്നാഷണല്, പുനെയിലും ബോംബെയിലുമുള്ള പ്യൂപ്പിള്സ് ഓണ് സ്കൂള്, ബ്രിസ്റ്റോളിലെ ബാഡ്മിന്റന് സ്കൂള്, വിശ്വഭാരതി, ശാന്തിനികേതന്, ഓക്സ്ഫഡ് സോമര്വില് കോളജ് എന്നിവിടങ്ങളില് അവര് വിദ്യാഭ്യാസം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാനും സര്വകലാശാലകള് അവര്ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള് നല്കി. മെച്ചപ്പെട്ട ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ ഗുല്‍സാരി ലാല്‍ നന്ദ

  ശ്രീ ഗുല്‍സാരി ലാല്‍ നന്ദ

  ജനുവരി 11, 1966 - ജനുവരി 24, 1966

  1898 ജൂലൈ നാലിനു പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച ശ്രീ ഗുല്‍സാരിലാല്‍ നന്ദ ലാഹോറിലും ആഗ്രയിലും അലഹബാദിലും പഠിച്ചു. 1920-21ല്‍ അലഹബാദ് സര്‍വകലാശാലയില്‍ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷക വിദ്യാര്‍ഥിയായിയായിരുന്നു. 1921ല്‍ ബോംബെ നാഷണല്‍ കോളജില്‍ പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആയി. ആ വര്‍ഷം തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും ചെയ്തു. അടുത്ത വര്‍ഷം അദ്ദേഹം അഹമ്മദാബാദ് ടെക്‌സ്റ്റൈല്‍ ലേബര്‍ അസോസിയേഷന്‍ സെക്രട്ടറിയായി. 1946 വരെ പ്രവര്‍ത്തനം തുടര്‍ന്നു. സത്യഗ്രഹമിരുന്നതിന് 1932ല്‍ ശ്രീ നന്ദ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി

  ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി

  ജൂണ്‍ 9, 1964 - ജനുവരി 11, 1966

  1904 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്‍മം. സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോള്‍ മരിച്ചു. അമ്മയ്ക്കാകട്ടെ അപ്പോള്‍ പ്രായം മുപ്പതു വയസ്സില്‍ താഴെ മാത്രം. മൂന്നു മക്കളുമായി തന്റെ അച്ഛന്റെ വീട്ടിലേക്കു മടങ്ങാനായിരുന്നു അവരുടെ തീരുമാനം. ചെറിയ പട്ടണത്തില്‍ ലാല്‍ ബഹദൂറിനു മെച്ചപ്പെട്ട വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. ദാരിദ്ര്യം നിറഞ്ഞതെങ്കിലും മറ്റെല്ലാ വിധത്തിലും ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ ഗുല്‍സാരി ലാല്‍ നന്ദ

  ശ്രീ ഗുല്‍സാരി ലാല്‍ നന്ദ

  മെയ് 27, 1964 - ജൂണ്‍ 9, 1964

  1898 ജൂലൈ നാലിനു പഞ്ചാബിലെ സിയാല്കോട്ടില് ജനിച്ച ശ്രീ ഗുല്സാരിലാല് നന്ദ ലാഹോറിലും ആഗ്രയിലും അലഹബാദിലും പഠിച്ചു. 1920-21ല് അലഹബാദ് സര്വകലാശാലയില് തൊഴില് പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷക വിദ്യാര്ഥിയായിരുന്നു. 1921ല് ബോംബെ നാഷണല് കോളജില് പ്രൊഫസര് ഓഫ് ഇക്കണോമിക്സ് ആയി. ആ വര്ഷം തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും ചെയ്തു. അടുത്ത വര്ഷം അദ്ദേഹം അഹമ്മദാബാദ് ടെക്സ്റ്റൈല് ലേബര് അസോസിയേഷന് സെക്രട്ടറിയായി. 1946 വരെ പ്രവര്ത്തനം തുടര്ന്നു. സത്യഗ്രഹമിരുന്നതിന് 1932ല് ശ്രീ നന്ദ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്
 • ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു

  ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു

  ഓഗസ്റ്റ് 15, 1947 - മെയ് 27 1964

  അലഹബാദില്‍ 1889 നവംബര്‍ 14നാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. ബാല്യകാലത്ത് അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിക്കുകയായിരുന്നു. പതിനഞ്ചാം വയസ്സില്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇംഗഌണ്ടിലെത്തി. രണ്ടു വര്‍ഷം ഹാരോയില്‍ പഠിച്ചശേഷം കേംബ്രിജ് സര്‍വകലാശാലയില്‍ ചേര്‍ന്നു നാച്വറല്‍ സയന്‍സ് പഠിച്ചു. പിന്നീട്, ഇന്നര്‍ ടെംപിളില്‍ നിയമപഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി നേരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കാണു തിരിഞ്ഞത്. വിദ്യാര്‍ഥിയായിരിക്കെത്തന്നെ, വിദേശ അടിമത്തം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹം താല്‍പര്യമെടുത്തിരുന്നു. അയര്‍ലന്‍ഡിലെ സിന്‍ ഫെയ്ന്‍ ...

  കൂടുതൽ ആർക്കൈവ് ലിങ്ക്