പിഎം ഇന്ത്യ
ദിവസങ്ങളില്‍ നിന്ന് ഋതുക്കളിലേക്ക് കാലാവസ്ഥയും അന്തരീക്ഷാവസ്ഥയും ദുര്‍ഘടമില്ലാതെ പ്രവചിക്കുന്നതിന് ഏകീകൃത മാതൃകാ(യു.എം)ഭൗമ സംവിധാനത്തിന്റെ പുരോഗതിക്കായുള്ള സംഘടിത യത്‌നംലക്ഷ്യമിട്ട് ബ്രിട്ടന്റെ കെ. എം. ഇ. ടി. ഓഫീസ്(യു.കെ. എം.ഒ), കൊറിയ മീറ്റിയറോളജിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കെ.എം.എ.), കോമണ്‍വെല്‍ത്ത് ഓഫ് ഓസ്‌ട്രേലിയയുടെ മെറ്റീരിയോളജി ആന്റ് സയന്റിഫിക് ഇന്റസ്ട്രിയല്‍ ആന്റ് റിസര്‍ച്ച് ഒര്‍ഗനൈസേഷന്‍( സി.എസ്.ഐ.ആര്‍.ഒ.) എന്നിവയുമായി ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ എര്‍ത്ത് സിസ്റ്റം സയന്‍സ് ഒര്‍ഗനൈസേഷന്‍ (ഇ.എസ്.എസ്.ഒ.എം.ഒ.ഇ.എസ്.) ആഗോളകൂട്ടായ്മയ്ക്കായി ഉണ്ടാക്കിയ ധാരണ ഒപ്പുവെയ്ക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായുള്ള കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
അംഗരാജ്യമെന്ന നിലയില്‍ ഭൗമശാസ്ത്ര മന്ത്രാലയം പ്രതിവര്‍ഷം ഒരു ലക്ഷം പൗണ്ട് സ്‌റ്റെര്‍ലിംങ് സംഭാവനയായി സ്വരൂപിക്കും. കാലാവസ്ഥാ- അന്തരീക്ഷ പ്രവചനം, ഭൗമസംവിധാനം രൂപപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ ശാസ്ത്രീയമായ വെല്ലുവിളികള്‍ നേരിടാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയിലെ ശാസ്ത്ര, വൈജ്ഞാനിക സമൂഹത്തിന് ഈ ധാരണാപത്രം സഹായകമാകും. മണ്‍സൂണ്‍ മേഖലയിലേതുള്‍പ്പെടെ ഋതുമാറ്റ, കാലാവസ്ഥാ പ്രവചനങ്ങള്‍ക്കുള്ള ഭൗമസംവിധാന രൂപീകരണത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും സഹായകമാകുന്ന തരത്തില്‍ ശാസ്ത്രീയ സ്രോതസ്സുകളും വിജ്ഞാനവും കൈമാറുന്നതിനു ധാരണാപത്രം അനുവദിക്കുന്നുണ്ട്. 2016 ജനുവരിയില്‍ ഒപ്പുവെയ്ക്കാന്‍ സാധ്യതയുള്ള ധാരണാപത്രം ഇ.എസ്.എസ്.ഒ.എന്‍.സി.എം.ആര്‍.ഡബ്ല്യു.എഫ് വഴി ഏകീകൃത മാതൃകാ സംവിധാന(യു.എം.)ത്തിലെ നാലാമത്തെ സുപ്രധാന പങ്കാളിയാവാന്‍ ഇന്ത്യയെ സുസജ്ജമാക്കുകയും അതോടൊപ്പം ശാസ്ത്രസാങ്കേതിക പുരോഗതിക്കു മുതല്‍ക്കൂട്ടാവുകയും ചെയ്യും.