Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര ഡ്രില്ലിംഗ് പദ്ധതിയില് അംഗമാകാന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി


അന്താരാഷ്ട്ര കോണ്ടിനെന്റല് സയന്റിഫിക് ഡ്രില്ലിംഗ് പ്രോഗ്രം (ഐ.സി.ഡി.പി) കണ്സോര്ഷ്യത്തില് ഇന്ത്യയ്ക്ക് അംഗത്വമെടുക്കാനുള്ള നിര്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ന്യൂഡല്ഹിയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ജര്മ്മനിയിലെ ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഭൗമശാസ്ത്ര കേന്ദ്രവുമായി ധാരണാ പത്രത്തില് ഒപ്പിടുന്നതിനാണ് അനുമതി.

ഈ ധാരണാപത്രത്തില് ഒപ്പിടുന്നതോടെ ഇന്ത്യയ്ക്ക് ഐ.സി.ഡി.പി. യില് 5 വര്ഷത്തേയ്ക്ക് അംഗത്വം ലഭിക്കും. മഹാരാഷ്ട്രയിലെ കൊയ്നാ മേഖലയിലേതടക്കം വിവിധ പ്രദേശങ്ങളില് ആഴത്തിലുള്ള ശാസ്ത്രീയ ഡ്രില്ലിംഗിന് അന്താരാഷ്ട്ര തലത്തില് വൈദഗ്ദ്ധ്യം നേടിയവരുടെ സഹായം ഇതു വഴി ഇന്ത്യയ്ക്ക് കിട്ടും. കൂടാതെ ഐ.സി.ഡി.പി. യുടെ നിര്വ്വഹണ സമിതിയിലും, അസംബ്ലി ഓഫ് ഗവര്ണേഴ്സിലും ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കും.

ഈ അംഗത്വം വഴി ഇന്ത്യയിലെ ശാസ്ത്രഞ്ജര്ക്കും എഞ്ചിനീയര്മാര്ക്കും ഐ.സി.ഡി.പി. യുടെ നേതൃത്തിലുള്ള വിവിധ ഡ്രില്ലിംഗ് പദ്ധതികളില് പങ്കാളികളാകാനും അവയില് നിന്നുള്ള വിവരങ്ങള് പങ്കിടാനും കഴിയും. ഭൂകമ്പങ്ങളുടെ ജനിത സ്വഭാവ സവിശേഷകളിലേയ്ക്ക് പുതിയ വെളിച്ചം വീശാനും അതുവഴി ഭൂചലന പ്രക്രിയയെ കൂടുതല് മനസിലാക്കാനും ഇതുവഴിയൊരുക്കും.