Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര വികസനത്തിനായുള്ള ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പ്രീതി പട്ടേല്‍ എം.പി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

അന്താരാഷ്ട്ര വികസനത്തിനായുള്ള ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പ്രീതി പട്ടേല്‍ എം.പി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


അന്താരാഷ്ട്ര വികസനത്തിനായുള്ള ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പ്രീതി പട്ടേല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇത്തരമൊരു പദവിയിലെത്താന്‍ സാധിച്ചതിന് അവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രീതി പട്ടേലിന് ഇന്ത്യയുമായി ദീര്‍ഘകാലമായി നല്ല ബന്ധമാണുള്ളതെന്നും പലവട്ടം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ താന്‍ നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശനത്തെക്കുറിച്ചു പരാമര്‍ശിച്ച ശ്രീ. നരേന്ദ്ര മോദി, ആ സമയത്തു കൈക്കൊണ്ട തീരുമാനങ്ങളില്‍ ഉണ്ടാകുന്ന തുടര്‍നടപടികളെ അഭിനന്ദിച്ചു.

അന്താരാഷ്ട്ര വികസനത്തിനായുള്ള വകുപ്പ് ഇന്ത്യയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രീതി പട്ടേല്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനത്തിനു പണം ലഭ്യമാക്കല്‍, പുതുമ, ഊര്‍ജം, ബിസിനസ് എളുപ്പമാക്കല്‍ എന്നീ മേഖലകളിലെ ഉഭയകക്ഷിസഹകരണത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.