Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി സംസാരിച്ചു; ഭൂകമ്പത്തിന്റെ കെടുതിയില്‍ അനുശോചിച്ചു.


അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനിയുമായി സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭൂകമ്പത്തെ തുടര്‍ന്നുള്ള നഷ്ടങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി സംസാരിച്ചു. ഭൂകമ്പത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ അദ്ദേഹം വിലയിരുത്തി. സാധ്യമായ എല്ലാ സഹായവും ഞാന്‍ വാഗ്ദാനം ചെയ്തു. ഭൂകമ്പത്തില്‍ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും പ്രസിഡന്റ് എന്നോട് പറഞ്ഞു. അത് എന്നെ ഏറെ വേദനിപ്പിച്ചു.
പ്രസിഡന്റ് അഷ്‌റഫ് ഗനി എന്നോടതു പറയുമ്പോള്‍ എന്റെ മനസ്സ് 2001 അന്‍ജാറിലുണ്ടായ സമാനമായ ദുരന്തത്തെക്കുറിച്ചാലോചിക്കുകയായിരുന്നു. ”വളരെ ദു:ഖം തോന്നി”–പ്രധാനമന്ത്രി പറഞ്ഞു.