Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ചു: പത്താന്‍കോട്ടിലെ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരാക്രമണത്തെ അപലപിച്ചു.


അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ശ്രീ.അഷ്‌റഫ് ഗനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ചു. പത്താന്‍കോട്ടില്‍ നടന്ന അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരാക്രമണത്തിലുണ്ടായ ജിവഹാനിയില്‍ അദ്ദേഹം അനുശോചനം അറിയിച്ചു. മസാര്‍-ഇ-ഷെറീഫിലുണ്ടായ ഭീകരാക്രമണത്തെ ക്കുറിച്ചും അഫ്ഗാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ സംഭവിച്ച സാശനഷ്ടങ്ങള്‍ നേരിടുന്നതില്‍ എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരാക്രമണവും ഭൂകമ്പം നേരിടുന്നതില്‍ നല്‍കിയ പിന്തുണയും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഫ്ഗാന്‍ പ്രസിഡന്റിനെ മോദി അറിയിച്ചു. മസാര്‍-ഇ-ഷെറീഫില്‍ നടന്ന ഭീകരാക്രമണത്തെ വിഫലമാക്കിക്കൊണ്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കാട്ടിയ വിപദി ധൈര്യത്തിന് പ്രധാനമന്ത്രി അഫ്ഗാന്‍ ദേശീയ സുരക്ഷാ സേനയെ അഭിനന്ദനം അറിയിച്ചു. ഇന്ത്യ എന്നും അഫ്ഗാന്‍ ജനതയോടൊപ്പം ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.