പിഎം ഇന്ത്യ
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ ്യൂഡല്ഹിയില് {പധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തില്‍ {പധാനമന്ത്രി തൃപ്തി രേഖപ്പെടുത്തി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള പ്രതിരോധ സാങ്കേതിക വ്യാപാര ഉദ്യമം, പ്രതിരോധ രംഗത്തെ തന്റെ കാഴ്ചപ്പാടായ ”മേക്ക് ഇന്‍ ഇന്ത്യ”യുമൊത്ത് പോകുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയെ ഏറ്റവും അടുപ്പമുള്ള തന്ത്ര പ്രധാനമായ മിത്രമായും, ശാശ്വത പങ്കാളിയുമായാണ് അമേരിക്ക കാണുന്നതെന്ന് യു.എസ്.പ്രതിരോധ സെക്രട്ടറി ശ്രീ. കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു. കൊടുക്കല്‍- വാങ്ങല്‍ ബന്ധത്തിനപ്പുറം നിര്‍മ്മാണ പങ്കാളിത്തത്തിലേയ്ക്കാണ് ഇരു രാജ്യങ്ങളും നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യയിലെയും, ഏഷ്യ പസഫിക്ക് മേഖലയിലേതും ഉള്‍പ്പെടെ മേഖലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചും ഇരുവരും ആശയങ്ങള്‍ കൈമാറി. അമേരിക്കന്‍ നയമായ ” റീബാലന്സും” ഇന്ത്യയുടെ ”ആക്ട് ഈസ്റ്റ്” നയവും പരസ്പര പൂരകങ്ങളാണെന്നും യു.എസ്.പ്രതിരോധ സെക്രട്ടറി കാര്‍ട്ടര്‍ പറഞ്ഞു.