പിഎം ഇന്ത്യ
അര്‍ജന്റീനയിലെ ബ്യൂണസ് എയേഴ്‌സില്‍ 2017 ഡിസംബറില്‍ നടന്ന ഡബ്ല്യു.ടി.ഒയുടെ പതിനൊന്നാമത് മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ സ്വീകരിച്ച സമീപനം സംബന്ധിച്ച് വാണിജ്യകാര്യവകുപ്പ് സമര്‍പ്പിച്ച കുറിപ്പിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യയുടെ താല്‍പര്യവും മുന്‍കൈകളും ആശങ്കളും ലക്ഷ്യമാക്കികൊണ്ടുള്ള അഭിപ്രായങ്ങള്‍ നടപ്പാക്കുകയും സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
പശ്ചാത്തലം
ബാലി/നൈറോബി ഉത്തരവ് പ്രകാരം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് പൊതു ഓഹരിപങ്കാളിത്തത്തിനും മറ്റ് കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമാണ് സമ്മേളനത്തില്‍ പ്രതീക്ഷിച്ചിരുന്നത്. ചില ഡബ്ല്യു.ടി.ഒ രാജ്യങ്ങള്‍ സേവനകളുടെ കാര്യത്തില്‍ ആഭ്യന്തര നിയമങ്ങളും, മത്സ്യസബ്‌സിഡി പ്രശ്‌നങ്ങളിലും, ഇ-കോമേഴ്‌സിലും നിക്ഷേപക സൗകര്യമൊരുക്കലും സൂക്ഷമ, ഇടത്തരം, ചെറുകിട വ്യവസായത്തിഢലുമൊക്കെയാണ് തീരുമാനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ സമവായത്തിലെത്താന്‍ കഴിയാത്തതുകൊണ്ട് ഭക്ഷ്യസുരക്ഷയിലെ പൊതു ഓഹരിപങ്കാളിത്തം സംബന്ധിച്ചും മറ്റ് കാര്‍ഷികപ്രശ്‌നങ്ങളിലും ഒരു തീരുമാനത്തിലുമെത്താനായില്ല.
ഒരു ശാശ്വതപരിഹാരം ഉണ്ടാകുന്നതുവരെ ഭക്ഷ്യസുരക്ഷാ ആവശ്യത്തിനായി ഇന്ത്യയ്ക്ക് ഒരു പൊതു ഓഹരിപങ്കാളിത്തം നല്‍കുന്നതിനുള്ള ഇടക്കാല സംവിധാനമെന്ന ബാലിയിലുണ്ടായ മന്ത്രിതല തീരുമാനത്തിനോടൊപ്പം, 2014 നവംബറിലെ ജനറല്‍ കൗണ്‍സില്‍ തീരുമാനത്തെയും 2015 ഡിസംബറില്‍ ചേര്‍ന്ന ഡബ്ല്യു.ടി.ഒയുടെ പത്താമത് മന്ത്രിതല സമ്മേളനം ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ തറവില നിശ്ചയിച്ചുകൊണ്ട് ഭക്ഷ്യധാന്യം സംഭരിക്കുന്ന ഇന്ത്യയുടെ പദ്ധതി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
മത്സ്യസബ്‌സിഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പന്ത്രണ്ടാമത് മന്ത്രിതല സമ്മേളനം നടക്കുന്ന 2019ന് മുമ്പ് ഒരു തീരുമാനത്തില്‍ എത്തുന്നതിനായി ഒരു പ്രവര്‍ത്തന പരിപാടിക്കുള്ള തീരുമാനം ഈ സമ്മേളനത്തില്‍ എടുത്ത നടപടികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യ നിര്‍ദ്ദേശിച്ചതുപോലെ ഇ-കോമേഴ്‌സ് രംഗത്തെ നിലവിലെ ഒത്തുതീര്‍പ്പില്ലാത്ത കാര്യപരിപാടി തുടരുന്നതിനും സമ്മേളനത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിതല യോഗത്തില്‍ ചെയ്തതുപോലെ ഇലക്‌ട്രോണിക് ട്രാന്‍സ്മിഷന് കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിന് നിലവിലുള്ള മൊറട്ടോറിയം രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടി. ട്രിപ്പ്‌സ്- നോണ്‍-വയലേഷന്‍ കമ്പനികളുടെ മോറട്ടേറിയവും നിലനിര്‍ത്തി. ഇത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിത്യഹരിത പേറ്റന്റിംഗ് തടയും. അതിലൂടെ താങ്ങാനാവുന്ന ജനറിക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും.
നിക്ഷേപ സൗകര്യങ്ങള്‍, എം.എസ്.എം.ഇകള്‍, ജന്‍ഡര്‍, വ്യാപാരം എന്നവിയില്‍ ഏകാഭിപ്രായമോ സമവായമോ ഉണ്ടാകാത്തതുകൊണ്ട് ഈ പുതിയ പ്രശ്‌നങ്ങളിലും മന്ത്രിതല സമ്മേളനം തീരുമാനം എടുത്തില്ല.
അംഗങ്ങള്‍ തമ്മില്‍ വലിയ അഭിപ്രായ ഭിന്നതയാണുണ്ടായിരുന്നത്. ചില അംഗങ്ങള്‍ ഡബ്ല്യൂ.ടി.ഒയെ നയിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ പോലും അംഗീകരിക്കാനും പിന്‍തുടരാനും തയാറായില്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനിന്നതുകൊണ്ടുതന്നെ മന്ത്രിമാര്‍ക്ക് പൊതുവായി അംഗീകരിച്ച ഒരു മന്ത്രിതലപ്രഖ്യാപനത്തില്‍ എത്താനും കഴിഞ്ഞില്ല. ബഹുസ്വരവാദം, ദോഹ വികസന അജണ്ട, വികസിത രാജ്യങ്ങളോട് വേണ്ട പ്രത്യേകവും വ്യത്യസ്തവുമായ സമീപനം എന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്താതുകൊണ്ടോ, അല്ലെങ്കില്‍ ഇവയെ വിശദമായി ഉള്‍ക്കൊള്ളാനാകാത്തുകൊണ്ടും ഇന്ത്യ കരട് മന്ത്രിതല പ്രഖ്യാപനത്തെ പിന്തുണച്ചില്ല.
എന്നാല്‍ ബഹുസ്വര വ്യാപാര സംവിധാനത്തിന് വ്യാപകമായ പിന്തുണയും ഡബ്ല്യു.ടി.ഒയുമായി സഹകരിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുന്നതിനുള്ള പ്രതിഞ്ജാബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മന്ത്രിതല പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിലവിലെ അഭിപ്രായങ്ങളും തീരുമാനങ്ങളും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും ഭക്ഷ്യസുരക്ഷയ്ക്കായി പൊതു ഓഹരിപങ്കാളിത്തം, കാര്‍ഷിക പ്രത്യേക സംരക്ഷണ സംവിധാനം, കാര്‍ഷിക സബ്‌സിഡി തുടങ്ങി മറ്റു പ്രശ്‌നങ്ങളില്‍ അംഗങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഉറപ്പാക്കുന്നുണ്ട്.