Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമിലെ കാംരൂപില്‍ എ.ഐ.ഐ.എം.എസ്. ആരംഭിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


അസമിലെ കാംരൂപി(നോര്‍ത്ത് ഗോഹട്ടി റവന്യൂ സര്‍ക്കിള്‍)ല്‍ എ.ഐ.ഐ.എം.എസ്. ആരംഭിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1123 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതി പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന (പി.എം.എസ്.എസ്.വൈ.)യ്ക്കു കീഴിലാണു നടപ്പാക്കുക.

കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയതുമുതല്‍ 48 മാസത്തിനകം പുതിയ എ.ഐ.ഐ.എം.എസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. 15 മാസംകൊണ്ട് നിര്‍മാണം ആരംഭിക്കുകയും തുടര്‍ന്നുള്ള 30 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയും പിന്നീടുള്ള മൂന്നു മാസംകൊണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യാനാണു പദ്ധതി.

വിശദാംശങ്ങള്‍:

750 കിടക്കകളുള്ള ആശുപത്രിയും അപകടശുശ്രൂഷാ കേന്ദ്രവും 100 എം.ബി.ബി.എസ്. സീറ്റുകളും 60 ബി.എസ്‌സി. നഴ്‌സിങ് സീറ്റുകളും
ഉള്ള മെഡിക്കല്‍ കോളജും ന്യൂഡെല്‍ഹി എ.ഐ.ഐ.എം.എസ്സിനു സമാനമായ താമസസൗകര്യവും അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും ഉണ്ടായിരിക്കും. 16 ഓപ്പറേഷന്‍ തിയറ്ററുകള്‍ ഉള്‍പ്പെടെ 22 സ്‌പെഷ്യാലിറ്റി/സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകളാണു പ്രവര്‍ത്തിക്കുക. പരമ്പരാഗത വൈദ്യസമ്പ്രദായ പ്രകാരമുള്ള ചികില്‍സാ സൗകര്യങ്ങളോടുകൂടിയ 30 കിടക്കകളുള്ള ആയുഷ് വകുപ്പും ഉണ്ടായിരിക്കും.

നേട്ടങ്ങള്‍: ജനങ്ങള്‍ക്കു അതിവിദഗ്ധ ആരോഗ്യസംരക്ഷ നല്‍കുന്നതിനൊപ്പം ഏറെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന രണ്ടു ലക്ഷ്യങ്ങള്‍ പുതിയ എ.ഐ.ഐ.എം.എസ്. സ്ഥാപിക്കുന്നതിനു പിന്നിലുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്താന്‍ സാധിക്കും.