പിഎം ഇന്ത്യ
അസമിലെ ഗോഗാമുഖില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് (ഐ.എ.ആര്‍.ഐ) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു.
ഇതോടനുബന്ധിച്ച് ചേര്‍ന്ന വന്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അസം ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ന് തറക്കല്ലിട്ട ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന് മേഖലയുടെ മുഴുവന്‍ ഭാവി നിര്‍ണ്ണയിക്കുന്നതിനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൃഷി വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭ്യമാവണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മേഖലയുടെ പ്രത്യേകമായ ആവശ്യങ്ങള്‍ മനസ്സിലാക്കി ആധുനിക കാര്‍ഷിക, സാങ്കേതികവിദ്യയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ 2022 ഓടെ, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ കര്‍ഷക ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, പ്രധാനമന്ത്രി കൃഷി സിഞ്ചായ് പദ്ധതി, പ്രധാന മന്ത്രി ഫസല്‍ ബിമാ യോജന എന്നിവയെല്ലാം അദ്ദേഹം എടുത്തു പറഞ്ഞു. മണ്ണിന്റെ ആരോഗ്യ പരിശോധനക്കുള്ള ലബോറട്ടറികള്‍ രാജ്യത്തുടനീളം സ്ഥാപിക്കുന്നതും കര്‍ഷകര്‍ക്കിടയില്‍ ഫസല്‍ ബിമാ യോജനക്കുള്ള സ്വീകാര്യതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയുമായുള്ള ബന്ധം ശക്തമാക്കാന്‍ റെയില്‍വേ, ഹൈവേ, വിമാനപാത, ജലപാത, ഐ- വേ എന്നീ അഞ്ചു ഘടകങ്ങളടങ്ങിയ പഞ്ചതത്വം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. ഈ പഞ്ച തത്വങ്ങളിലൂടെ വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ക്ഷേമവും പുരോഗതിയും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗവണ്‍മെന്റെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
While laying the foundation stone of IARI, highlighted how this institution will benefit the entire region. https://t.co/RwojPycJL6
— Narendra Modi (@narendramodi) May 26, 2017
Invigorating our agriculture sector with latest technology will bring many benefits for our farmers, who work very hard to feed the nation.
— Narendra Modi (@narendramodi) May 26, 2017
I gave a detailed account of the efforts of the NDA Government for transforming agriculture & the efforts to double farmer incomes by 2022. pic.twitter.com/0tG2Ra6uzP
— Narendra Modi (@narendramodi) May 26, 2017
Spoke about how the ‘Panch Tatva’ of railways, highways, airways, waterways, & i-ways will give wings to people’s aspirations in Northeast.
— Narendra Modi (@narendramodi) May 26, 2017