പിഎം ഇന്ത്യ
ജപ്പാനില്‍ നിന്നും എത്തിയ ബഹുമാന്യരേ, ഈ ചരിത്ര സന്ദര്‍ഭത്തില്‍ ഇവിടെ സന്നിഹിതരായിട്ടുള്ള വിശിഷ്ട വ്യക്തികളേ,
എന്റെ അടുത്ത സുഹൃത്തായ മിസ്റ്റര്‍ ആബേ സാനിനെ ഒരിക്കല്‍ കൂടി ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു; പ്രത്യേകിച്ച് ഗുജറാത്തിന്റെ ഈ മണ്ണില്‍.
ഞാന്‍ നിങ്ങളെയെല്ലാവരെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്.
ഊഷ്മളമായ ഈ സ്വാഗതം നല്‍കിയതിന് ഗുജറാത്തിലെ എല്ലാ ജനങ്ങളോടുമുള്ള നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. ലോകനേതാവായ, ജപ്പാന്റെ പ്രധാനമന്ത്രിയോട്, എന്റെ ഏറ്റവും മികച്ച സുഹൃത്തിനോട്, നിങ്ങള്‍ കാട്ടിയ ബഹുമാനത്തിനും ഇന്നലെ ഒരുക്കിയ അന്തരീക്ഷത്തിനും ആതിഥേയത്വത്തിനും ഞാന്‍ നന്ദി പറയുകയാണ്.
സുഹൃത്തുക്കളെ, അര്‍ദ്ധമനസോടെയുള്ള തീരുമാനങ്ങളും നിയന്ത്രിത സ്വപ്‌നങ്ങളുമായി ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാവില്ല. സ്വപ്‌നങ്ങളുടെ വിശാലവല്‍ക്കരണത്തിന് മാത്രമേ ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളു. ഇത് നവ ഇന്ത്യയാണ്, ഇവിടെ സ്വപ്‌നങ്ങളുടെ വിശാലതയും ദ്രുതഗതിയിലുള്ള ചലനത്തിന്റെ വിശാലതയും അനന്തമാണ്. അതിന് പരിധിയില്ലാത്ത ഇച്ഛാശക്തിയുമുണ്ട്.
ഇന്ന്, പഴയ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് ഇന്ത്യ ബൃഹത്തും വളരെ സുപ്രധാനമായതുമായ ചുവടുകള്‍വെച്ചിരിക്കുന്നു. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു, മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ നിലമൊരുക്കല്‍ ചടങ്ങിന്റെ ഈ സന്ദര്‍ഭത്തില്‍ 1.25 ബില്യണ്‍ രാജ്യവാസികള്‍ക്കും ഞാന്‍ എന്റെ ശുഭാംശകള്‍ നേരുന്നു. ബുള്ളറ്റ് ട്രെയിന്‍ എന്നത് അതിവേഗത്തില്‍ സത്വര ഫലം ഉണ്ടാക്കുകയും വേഗത്തിലുള്ള പുരോഗതിയും ശീഘ്രഗതിയിലുള്ള സാങ്കേതിക വിദ്യയുമൊക്കെ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണിത്. ഇത് വളെര സൗകര്യപ്രദവും സുരക്ഷിതവുമാണ്. ഇത് തൊഴിലവസരങ്ങളും വേഗതയും പ്രദാനംചെയ്യും. ഇത് മനുഷ്യസൗഹൃദപരവും പാരിസ്ഥിതി സൗഹൃദപരവുമാണ്. ഇന്ന് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിലെ വളരെ ചരിത്രപരമായ ഒരു ദിവസമാണ്, ഒപ്പം വളരെ വികാരപരമായ സന്ദര്‍ഭവും കൂടിയാണിത്. ഒരു നല്ല സുഹൃത്ത് എല്ലായ്‌പ്പോഴും കാലത്തിന്റേയും അതിര്‍ത്തികളുടേയും പരിധിക്കപ്പുറമായിരിക്കും. കാലത്തിനും അതിര്‍ത്തിക്കുമപ്പുറമുള്ള സുഹൃത്ത് എങ്ങനെയായിരിക്കുമെന്ന് ഇന്ന് ജപ്പാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള ഈ അതിവേഗ റെയില്‍ പദ്ധതി അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഏറ്റവും മികച്ച സൂചനകളാണിത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ന് ഇവിടെ നിലമൊരുക്കല്‍ ചടങ്ങ് സംഘടിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ ബഹുമതി എന്റെ ഏറ്റവും അടുത്ത സുഹൃത്തായ മിസ്റ്റര്‍ ആബേ സാനുള്ളതാണ്. വ്യക്തിപരമായ താല്‍പര്യം എടുത്ത്, ഈ പദ്ധതിക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് ഷിന്‍സോ ആബേ ഉറപ്പുവരുത്തിയിട്ടുമുണ്ട്. സുഹൃത്തുക്കളെ, മനുഷ്യ സംസ്‌ക്കാരങ്ങളുടെ വളര്‍ച്ച ഗതാഗത മാര്‍ഗ്ഗങ്ങളുടെ വികസനവുമായി വളരെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്നതാണ്. നമ്മള്‍ ഏഷ്യന്‍ സംസ്‌ക്കാരങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിച്ചാല്‍, ആ കാലഘട്ടത്തില്‍ ഗ്രാമങ്ങളും നഗരങ്ങളും ജനങ്ങളുമൊക്കെ നദീതീരങ്ങളിലാണ് കേന്ദ്രീകരിച്ചിരുന്നത്. ഈ പ്രദേശങ്ങളാണ് വികസനത്തിന്റെ കേന്ദ്രങ്ങളായിരുന്നതും. അതിനുശേഷം റോഡുകള്‍ വികസനത്തിന്റെ ഒരു പ്രധാന മാദ്ധ്യമമായി മാറി. ഹൈവേകള്‍ കടന്നുപോകുന്നിടങ്ങളില്‍ നഗരങ്ങള്‍ വികസിച്ചുവന്നു. ഇന്ന,് അടുത്തതലമുറ വികസനം അതിവേഗ ഇടനാഴികളിലൂടെയെ നടക്കൂ.
സുഹൃത്തുക്കളേ, റെയില്‍വേയോ, ജലമാര്‍ഗ്ഗമോ, വായുമാര്‍ഗ്ഗമോ എന്തോ ആയിക്കോട്ടെ ഗതാഗത സംവിധാനങ്ങളാണ് ഒരു രാജ്യത്തിന്റെ വികസനത്തില്‍് വളരെയധികം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്. ഒരു രാജ്യത്തിന്റെ ഗതാഗത സംവിധാനങ്ങളാണ് ബന്ധിപ്പിക്കലിന്റെ അടിത്തറ, ഈ ബന്ധിപ്പിക്കല്‍ പലതരത്തിലും വിവിധ വിധത്തിലും ജനങ്ങള്‍ക്ക് ഗുണകരവുമാണ്. അമേരിക്കയുടെ ചരിത്രത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അത് വ്യക്തമാണ്. റെയില്‍വേയുടെ വികസനത്തോടെ അമേരിക്കയില്‍ എങ്ങനെയാണ് സാമ്പത്തിക പുരോഗതിയുണ്ടായതെന്ന് ഇന്ന് അമേരിക്കയുടെ ചരിത്രത്തില്‍ നിന്നും ലോകത്തിനാകെത്തന്നെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കുറച്ചുസമയത്തിന് മുമ്പ് നമ്മുടെ സുഹൃത്തായ ആബേ സാന്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്തൊരു ഭീകരമായ ജീവിതമായിരുന്നു അത്, ഏത് തരത്തിലുള്ള ദാരിദ്ര്യമാണ് അവിടെയുണ്ടായിരുന്നത്? എന്നാല്‍ 1964ല്‍ അവിടെ ബുള്ളറ്റ് ട്രെയിന്‍ ആരംഭിച്ചു. ഈ സാങ്കേതികവിദ്യ പതിയെപ്പതിയെ ലോകത്തെ 15ല്‍പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചു, അത് ജപ്പാന്റെ സമ്പദ്ഘടനയില്‍ പരിവര്‍ത്തനം കൊണ്ടുവന്നു. ഇന്ന് യുറോപ്പുമുതല്‍ ചൈന വരെ ഇതിന്റെ നിഴലുകള്‍ കാണാന്‍ കഴിയും. അതിവേഗ റെയില്‍വേ ഈ രാജ്യങ്ങളില്‍ സാമ്പത്തിക മാറ്റങ്ങള്‍ മാത്രമല്ല, സാമൂഹികമാറ്റങ്ങളും കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അതിനുശേഷം കാലം വളരെയധികം മാറി, ആവശ്യങ്ങളിലും മറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ സമീപനത്തിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കാലത്തിനോടൊപ്പം ചെറിയ പരിശ്രമങ്ങള്‍നടന്നിട്ടുണ്ട്. പുതിയകാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. എന്നാല്‍ ഇന്ന് പതിയെ സഞ്ചരിക്കേണ്ട സമയമല്ല. കാലം വളരെയൊന്നും കാത്തുനില്‍ക്കില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിലും മാറാത്ത സാങ്കേതികവിദ്യയില്‍ കഴിഞ്ഞ 25 വര്‍ഷം കൊണ്ട് എന്ത് മാറ്റമാണുണ്ടായത്. മാറ്റങ്ങള്‍ അതിവേഗത്തില്‍ സംഭവിക്കുകയാണെങ്കില്‍ ഇന്ന് നമ്മുടെ ഊന്നല്‍ കണക്ടിവിറ്റിയും കഴിഞ്ഞ് അതിവേഗ കണക്ടിവിറ്റിയിലെത്തുമായിരുന്നു. ഇന്ന് അതിനാണ് നമ്മുടെ മുന്‍ഗണന, അതിനാണ് നാം ഊന്നല്‍ നല്‍കുന്നതും. അതിവേഗ ബന്ധിപ്പിക്കല്‍ വേഗത വര്‍ദ്ധിപ്പിക്കുകയും ദൈര്‍ഘ്യം കുറയ്ക്കുകയും സാമ്പത്തിക വികസനത്തിനുള്ള പുതിയ മേഖലകള്‍ തുറക്കുകയും ചെയ്യും. സുഹൃത്തുക്കളെ, ഉല്‍പ്പാദനക്ഷമതയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും തമ്മില്‍ നേരിട്ടൊരു ബന്ധമുണ്ട്. ഉല്‍പ്പാദനക്ഷമതയുള്ളിടത്തേ വളര്‍ച്ചയുണ്ടാകുകയുള്ളു. അതിവേഗ കണക്ടിവിറ്റിയിലൂടെ കൂടുതല്‍ ഉല്‍പ്പാദനക്ഷമത എന്നതിനാണ് നാം ഊന്നല്‍ നല്‍കുന്നതും.
സുഹൃത്തുക്കളേ, ഇന്ന് ഈ സന്ദര്‍ഭത്തില്‍ ജപ്പാന്റെ സൗഹൃദത്തിലെ ഒരു തലം കൂടി പ്രത്യേകമായി വാഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം ഇന്ത്യക്കാര്‍, കൃത്യമായിപ്പറഞ്ഞാല്‍ നമ്മള്‍ ഗുജറാത്തികളും അഹമ്മദാബാദുകാരും എന്തെങ്കിലും വാങ്ങാന്‍ പുറത്തുപോവുമ്പോള്‍, അത് വില്‍പ്പനയിലേക്ക് വരുമ്പോള്‍ എല്ലാം നാം തൂക്കി നോക്കുകയും ഓരോ പൈസയുും കണക്കുകൂട്ടുകയും ചെയ്യുന്നു. ലാഭവും നഷ്ടവും നാം തുടര്‍ച്ചയായി വിശകലനം ചെയ്യുന്നു. നാം ഒരു സാധാരണ ബൈക്ക് വാങ്ങാന്‍ പുറത്തുപോവുകയും അതിന് ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും ചെയ്യേണ്ടി വരുമ്പോള്‍ പത്ത് ബാങ്കുകളെങ്കിലും സന്ദര്‍ശിക്കും. എല്ലാ ബാങ്കുകളിലും നാം കുറഞ്ഞത് പത്തുതവണയെങ്കിലും പോവുകയും ഏത് ബാങ്കാണ് ഏറ്റവും കുറഞ്ഞ പലിശയ്ക്ക് വായ്പ തരികയെന്ന് കണക്കുകൂട്ടുകയും ചെയ്യുന്നു. ചില ബാങ്കുകള്‍ എട്ട് ശതമാനം പലിശയ്ക്കും മറ്റു ചിലത് 9 ശതമാനം പലിശയ്ക്കും വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പലിശയ്ക്ക് ബൈക്ക് വാങ്ങുകയാണെങ്കില്‍ പലിശ ഉള്‍പ്പെടെ അന്തിമ വില എത്ര ചെലവു വരുമെന്ന് വീണ്ടും നാം കണക്കുകൂട്ടുന്നു, എത്ര വര്‍ഷത്തേക്കാണെന്നും. ഓരോ നിമിഷവും ഈ കാര്യങ്ങള്‍ നാം നോക്കുകയും പലവട്ടം ബാങ്കില്‍ പോവുകയും ബാങ്ക് ജീവനക്കാരന്‍ മടുക്കുക പോലും ചെയ്യുന്നതുവരെ കിഴിവ് ആവശ്യപ്പെടുകയും ചെയ്യുന്നു. എനിക്ക് എട്ട് ശതമാനത്തിനും ഒമ്പതു ശതമാനത്തിനും വായ്പയെടുക്കാന്‍ കഴിയില്ല, ദയവായി പലിശ നിരക്കു കുറച്ചുകൂടി കുറയ്ക്കൂ. പലിശ നിരക്ക് അര ശതമാനമെങ്കിലും ആരെങ്കിലും കുറയ്ക്കുകയാണെങ്കില്‍ നാം അത് ആഘോഷിക്കുന്നു. നമുക്കിത് നന്നായി അറിയാം, ഒരുപക്ഷേ, അഹമ്മദാബാദുകാര്‍ക്ക് കൂടുതല്‍ നന്നായി അറിയാം. സുഹൃത്തുക്കളേ, ഇന്ത്യയ്ക്ക് ആബെയെപ്പോലെ ഒരു സുഹൃത്തിനെ കിട്ടിയതുപോലെ, ഇന്ത്യക്ക് ജപ്പാനെപ്പോലെ ഒരു സുഹൃത്തിനെ കിട്ടിയതുപോലെ ഒരാള്‍ക്കും ഒരു സുഹൃത്തിനെ കിട്ടിയിട്ടുണ്ടാകില്ല, ഒരാള്‍ക്കും ഒരു ബാങ്ക് കിട്ടിയിട്ടുണ്ടാകില്ല. ആരെങ്കിലും പലിശരഹിത വായ്പ വാഗ്ദാനം ചെയ്യുകയും അത് പത്തോ ഇരുപതോ വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കുന്നതിനു പകരം അമ്പത് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കുകയുമാണെങ്കില്‍. ആരെങ്കിലും അതില്‍ വിശ്വസിക്കുമോ? അതുപോലൊരു ബാങ്കിനെ ജനത്തിനു കിട്ടുകയില്ല, പക്ഷേ, എണ്‍പത്തിയെണ്ണായിരം കോടി രൂപ വെറും 0.1 ശതമാനം പലിശ നിരക്കില്‍ ഈ ബുള്ളറ്റ് ട്രെയിനു വേണ്ടി വായ്പ തരുന്ന ഒരു സുഹൃത്തിനെ ഇന്ത്യയ്ക്കു കിട്ടിയിരിക്കുന്നു.
ഞാന്‍ ഗുജറാത്തില്‍ ആയിരിക്കുകയും ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തപ്പോള്‍ എന്നോടു ചോദിച്ചു:എന്തുകൊണ്ട് നാം ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുന്നുവെന്നാണ് മോദി ചോദിച്ചിരുന്നത്? അദ്ദേഹം എപ്പോഴത് ചെയ്യും, എപ്പോഴത് കൊണ്ടുവരും? ഞാന്‍ അത് കൊണ്ടുവരാന്‍ തുടങ്ങുമ്പോള്‍ അവര്‍ ചോദിക്കുന്നു: എന്തുകൊണ്ട് ഞാനത് കൊണ്ടുവരുന്നു? സഹോദരീ സഹോദരന്മാരേ, ഈ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയ്ക്കുള്ള ജപ്പാന്റെ വലിയ ഒരു സമ്മാനമാണ്, ഈ പദ്ധതി മുഴുവനായും ചെലവില്ലാതെയാണ് കെട്ടിപ്പടുക്കുന്നത്. ഇതിനു മുന്നോട്ടു വന്നതിനും സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും നല്‍കി ഈ പിന്തുണച്ച് കൂടെച്ചേര്‍ന്നതിന് ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ നന്ദി ജപ്പാനെ അറിയിക്കുന്നു.
സഹോദരീ സഹോദരന്മാരേ, ഈ അതിവേഗ റെയില്‍വേ സംവിധാനം രണ്ടു സ്ഥലങ്ങള്‍ക്കിടയിലെ ദൂരം കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, ഈ ട്രെയിന്‍ അഹമ്മദാബാദിലെ അമരൂ മുതല്‍ മുംബൈയിലെ ആംചി വരെ സഞ്ചരിക്കുമ്പോള്‍ 500 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ടു നഗരങ്ങളിലെ ജനങ്ങള്‍ പരസ്പരം കൂടുതല്‍ അടുത്താവുകയും ചെയ്യുമെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലെ ദൂരം രണ്ട്- മൂന്നു മണിക്കൂര്‍കൊണ്ട് സഞ്ചരിച്ചെത്താന്‍ സാധിക്കും.
നാമിത് വ്യോമ യാത്രയുമായി താരതമ്യം ചെയ്തു നോക്കിയാല്‍, ഇവിടെ നിന്ന് വിമാനത്താവളം വരെ എത്താന്‍ വേണ്ടതിന്റെ പകുതി സമയംകൊണ്ട് അതിവേഗ റെയിലില്‍ മുംബൈയില്‍ എത്താം. അവിടുത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയംകൂടി കണക്കിലെടുക്കണം, വിമാനത്താവളത്തില്‍ നിന്ന് വീട്ടിലോ ഓഫീസിലോ എത്താനുള്ള സമയംകൂടി വേണ്ടി വരികയും ചെയ്യും
എന്തൊരു വലിയ മാറ്റമാണ് ഇത് കൊണ്ടുവരാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും. ജനങ്ങള്‍ക്ക് എത്ര സമയം ഇതുകൊണ്ട് ലാഭിക്കാനാകും? മുംബൈ- അഹമ്മദാബാദ് റോഡിലെ ആയിരക്കണക്കിനു വാഹനങ്ങളുടെ എണ്ണം ഇത് വഴി കുറയ്ക്കുകയും പരിസ്ഥിതിക്ക് ഗുണകരമായ ഫലം നല്‍കുകയും ഇന്ധനം ലാഭിക്കുന്നതിലൂടെ, എല്ലാ ഇന്ധനങ്ങളും നമുക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്ന സ്ഥിതിക്ക് വിദേശ കരുതല്‍ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഈ പദ്ധതിക്കൊപ്പം, മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ ഒരു പുതിയ സാമ്പത്തിക സംവിധാനം വികസിപ്പിക്കാന്‍ പോവുകയാണ്. അതിന്റെ ഭാഗമായി രണ്ട് നഗരങ്ങള്‍ക്കും ഇടയിലുള്ള മുഴുവന്‍ പ്രദേശവും ഒരൊറ്റ സാമ്പത്തിക മേഖലയായി പരിവര്‍ത്തിപ്പിക്കും. അതിവേഗ റെയില്‍ ഇടനാഴി് ഗതാഗതം വേഗത്തിലാക്കുക മാത്രമല്ല ചെയ്യുക, അത് വാണിജ്യം മെച്ചപ്പെടുത്തുകയും വ്യത്യസ്ഥ പ്രദേശങ്ങള്‍ക്കിടയിലെ ആശയവിനിമയം വര്‍ദ്ധിപ്പിക്കുകയും, അത് മാനവശേഷി കൈമാറ്റമോ ചരക്ക് കടത്തോ ആകകട്ടെ, അത് ലളിതവും എളുപ്പവുമാക്കുകയും ചെയ്യും. ഇത് രാജ്യത്തെ വികസനത്തെ സ്വാധീനിക്കുകയും, ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, രാജ്യം ഒരു പുതിയ ഗതിവേഗം പ്രാപിക്കുകയും ചെയ്യും.
പുതിയ സാങ്കേതികവിദ്യ എന്തെങ്കിലും വന്നാല്‍ അത് സമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് വരുന്നതെന്ന് ഒരു സങ്കല്‍പ്പമുണ്ട്. എന്നാല്‍ അനുഭവം വേറെ ചിലതാണ്. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനു വേണ്ടി സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കില്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടം നമുക്ക് വളരെ വേഗം വിജയിക്കാനാകും. രാജ്യത്തെ പാവങ്ങളുടെ ജീവിതവുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ പ്രാപ്യമാകുന്ന സാങ്കേതികവിദ്യയുടെ പരമാവധി വിനിയോഗമാണ് നമ്മുടെ ലക്ഷ്യം. ഒരു രാജ്യത്തെ സാധാരണക്കാര്‍ക്ക് നന്നായി ഉപയോഗിക്കാന്‍ പറ്റുമ്പോഴാണ് സാങ്കേതികവിദ്യയ്ക്ക് ഫലമുണ്ടാകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ന്, പുതിയതും വലിയതോതില്‍ പുരോഗതി പ്രാപിച്ചതുമായ സാങ്കേതികവിദ്യകള്‍ റെയില്‍വേയില്‍ കൊണ്ടുവരുമ്പോള്‍ പുതിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ രാജ്യത്തെ സാധാരണക്കാരനും ലഭിക്കുന്നതിനാണ് നാം ശ്രമിക്കുന്നത്. ഈ പദ്ധതിക്കാലയളവില്‍ റെയില്‍വേയ്ക്ക് സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ ഫലം ലഭിക്കും. മറ്റൊരു തരത്തില്‍ നമ്മുടെ റെയില്‍വേ ശൃംഖലയുടെ നേട്ടം സാങ്കേതികവിദഗ്ധര്‍ക്കും വസ്തു വില്‍ക്കുന്നയാള്‍ക്കും ഉല്‍പ്പാദകനും ലഭിക്കും. അറുവശത്ത് നമ്മുടെ റെയില്‍വേ ശൃംഖല ആധുനികവത്കരിക്കപ്പെടുകയും അതില്‍നിന്ന് നേട്ടം ഉണ്ടാവുകയും ചെയ്യും.
സുഹൃത്തുക്കളെ, നമുക്ക് ജപ്പാനില്‍ നിന്ന് സാങ്കേതിക വിദ്യ ലഭിക്കുമായിരിക്കാം, എന്നാലും അതിവേഗ ട്രെയിനിനു വേണ്ട വിഭവങ്ങള്‍ ഇന്ത്യ തന്നെ സംഭരിക്കേണ്ടതുണ്ട്. അതിനാല്‍ നമ്മുടെ വ്യവസായങ്ങള്‍ ലോക നിലവാരത്തിലുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കണം. അവ കൃത്യ സമയത്തു തന്നെ എത്തിക്കണം. നാം ഊന്നല്‍ കൊടുക്കേണ്ടത് കുറ്റമറ്റതും ഫലപ്രദവുമായ നിര്‍മാണത്തിലായിരിക്കണം. ഇതു ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിയെ ശക്തിപ്പെടുത്തും. മാത്രവുമല്ല പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ, നവ ഇന്ത്യയ്ക്ക് വേണ്ടത് സമഗ്ര ഗതാഗത സംവിധാനമാണ്. അത് നവ ഇന്ത്യയുടെ സ്വപ്‌നമാണ്. ഭാവി തലമുറകള്‍ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നാം ശ്രദ്ധയൂന്നുന്നു. അത് റെയില്‍വെ ആകട്ടെ, ദേശീയ പാതകള്‍ ആകട്ടെ, ജലപാതകള്‍ ആകട്ടെ നമ്മുടെ ഊന്നല്‍ അടിസ്ഥാന സൗകര്യ വികസനത്തിലാണ്. വളരെ വേഗത്തില്‍ നാം ഈ മേഖലയില്‍ മുന്നേറുകയുമാണ്. മുമ്പത്തെക്കാള്‍ വളരെ വേഗത്തിലാണ് നാം ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. ചരക്കു സേവന നികുതിയുടെ പ്രയോജനങ്ങള്‍ ഗതാഗത സംവിധാനത്തിലും കാണാന്‍ സാധിക്കും. ട്രക്കുകള്‍ ഇപ്പോള്‍ പ്രതിദിനം 30 ശതമാനം കൂടുതല്‍ യാത്ര ചെയ്യുന്നു. നേരത്തെ ട്രക്കുകള്‍ പ്രതിദിനം 200 കിലോമീറ്ററായിരുന്നു ഓടിയിരുന്നത്. ചരക്കു സേവന നികുതി നടപ്പില്‍ വന്നതോടെ ചെക്കു പോസ്റ്റുകളിലെ ബുദ്ധിമുട്ട് ഒഴിവായി. ഇപ്പോള്‍ ഇതേ ട്രക്കുകള്‍ ഇന്ന് പ്രതിദിനം 250 കിലോമീറ്റര്‍ ഓടുന്നു. അതായത് ചരക്കു സേവന നികുതിക്കു ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതി 30 ശതമാനം വേഗത്തിലായി. ജനങ്ങള്‍ക്ക് സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യവുമായി.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം എന്ന നിലയില്‍ ജലപാതകള്‍ വികസിപ്പിക്കാന്‍ ഈ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ ദിശയിലെ മുന്നേറ്റമെന്ന നിലയില്‍ കരകവിഞ്ഞൊഴുകുന്ന 106 നദികള്‍ ദേശീയ ജലപാതകളായി നാം വികസിപ്പിക്കാന്‍ പോവുകയാണ്. വ്യോമഗതാഗത മേഖലയിലും ഇന്ത്യ പുരോഗതിയുടെ പാതയിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ വിമാനയാത്ര ചെയ്യുന്ന, അതായത് ആഭ്യന്തര സഞ്ചാരികളുടെ സംഖ്യ മൂന്നു കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. വ്യോമഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിന് രാജ്യത്ത് ആദ്യമായി നാം ദേശീയ വ്യോമ ഗതാഗത നയം രൂപീകരിച്ചു. ഉഠാന്‍ പദ്ധതിയുടെ സഹായത്തോടെ ഇടത്തരക്കാരുടെ ജീവിതവും മാറ്റത്തിനു വിധേയമാകും. ഈ പദ്ധതിയില്‍ 70 ചെറുനഗരങ്ങളെ തമ്മില്‍ വ്യോമ പാത കൊണ്ടു ബന്ധിപ്പിക്കും. അപ്പോള്‍ സാധാരണക്കാരനും താങ്ങാവുന്ന ചെലവില്‍ വിമാന യാത്ര സാധിക്കും.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുല്യ പ്രാധാന്യം നല്‍കി നിലവിലുള്ള റെയില്‍ ലൈനുകള്‍ നവീകരിക്കുകയും പുതിയ ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്യും. റെയില്‍ പാതകള്‍ സ്ഥാപിക്കുക, ഇരട്ടിപ്പിക്കുക, വൈദ്യുതീകരിക്കുക തുടങ്ങിയ പ്രവൃത്തികള്‍ വളരെ വേഗത്തിലായിട്ടുണ്ട്. മറ്റ് ഒരു കാലത്തും കണ്ടിട്ടില്ലാത്ത വേഗത്തിലാണ് ഈ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. റെയില്‍വെയില്‍ ഈ ഗവണ്‍മെന്റ് നടത്തുന്ന നിക്ഷേപം ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഈ നിക്ഷേപത്തിലെ വര്‍ധനയ്ക്ക് ഒപ്പം ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്നത് കഴിഞ്ഞ കുറെ ദശകങ്ങളായി മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ്. ഇന്ത്യന്‍ റെയില്‍വെയുടെ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ചരക്കു ഗതാഗതം സുഗമമാക്കാനാണ് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്.
പടിഞ്ഞാറന്‍ ചരക്കു ഗതാഗത ഇടനാഴി മുബൈ ജവഹര്‍ലാല്‍ തുറമുഖത്തു നിന്ന് ഉത്തര്‍ പ്രദേശിലെ ദാദ്രിയിലേയ്ക്കാണ് നിര്‍മ്മിക്കുന്നത്. അതുപോലെ കിഴക്കന്‍ ചരക്കു ഗതാഗത ഇടനാഴി കൊല്‍ക്കൊത്തയില്‍ നിന്ന് ലുധിയാനയിലേയ്ക്കാണ്. അടുത്ത മൂന്നര വര്‍ഷത്തിനുള്ളില്‍ ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയാക്കാന്‍ നമ്മള്‍ പരിശ്രമിച്ചു വരികയാണ്. ഇവ കമ്മിഷന്‍ ചെയ്യുന്നതോടെ ചരക്കു നീക്ക മേഖലയിലെ ഗതാഗത ഞെരുക്കം കുറയും. അതുവഴി യാത്രാ തീവണ്ടികളുടെ സമയം ലാഭിക്കാം, റെയില്‍വെയുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യാം.
റെയില്‍വെയെ ആധുനീകരിക്കുന്നതിനുള്ള ദര്‍ശനത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ് അതിവേഗ റെയില്‍ പദ്ധതി. ഇന്ന് അതിന്റെ ശിലാസ്ഥാപനം നടത്താന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ, എന്റെ സഹ പൗരന്മാരെ, നാം ശിലയിട്ടു കഴിഞ്ഞു. ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികമാണ്. സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി നാം ആഘോഷിക്കുന്നു. എനിക്ക് ഒരു ആഗ്രഹം ഉണ്ട്, നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ 2022 – 23 ല്‍ നമുക്ക് ഈ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കണം എന്ന ഒരു സ്വപ്നം. ആബെ സാന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ആദ്യ ടെയിനില്‍ യാത്ര ചെയ്തുകൊണ്ട് അത് അന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടന്നിരിക്കും. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.
റെയില്‍ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിന് ഇതോടൊപ്പം ബറോഡയില്‍ ഒരു അതിവേഗ പരിശീലന കേന്ദ്രം കൂടി നാം സ്ഥാപിക്കുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയായിട്ടാണ് ഞാന്‍ കരുതുന്നത്. വദോദര എത്രയോ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വെയുടെ സുപ്രധാന യൂണിറ്റാണ്. ഇനി ജപ്പാന്‍ അവിടെ ഉണ്ടാകും. അതിവേഗ റെയില്‍ പദ്ധതിക്ക് ആവശ്യമായ മനുഷ്യ വിഭവം, അവരെ ആധുനിക സാങ്കേതിക വിദ്യ പരിശീലിപ്പിക്കണം, ഇന്ത്യയിലെ പ്രത്യേകിച്ച് ഗുജറാത്തിലെ യുവാക്കള്‍ക്കാണ് ഈ അവസരം ലഭിക്കുന്നത്. അവിടെ രാജ്യത്തെ മനുഷ്യവിഭവ നൈപുണ്യ വികസനം നടക്കും. രാജ്യത്തിന്റെ ശക്തി പതിന്മടങ്ങ് വര്‍ധിക്കും.അതിവേഗ ട്രെയിനിനെക്കാള്‍ വേഗത്തില്‍, ജപ്പാന്റെ സഹായത്തോടെ ആ പ്രവൃത്തി നടക്കുക ബറോഡയിലാണ്. അത് ആധുനിക റെയില്‍വെ എന്‍ജിനിയറിംങ്ങാണ്. ഇന്ത്യയിലെ യുവാക്കള്‍ അതിനു തയാറാണ്. ആധുനിക ഇന്ത്യയ്ക്കു വേണ്ടി സമര്‍ത്ഥരായ വിദഗ്ധ തൊഴിലാളികളെ ഈ സ്ഥാപനം പരിശീലിപ്പിച്ചെടുക്കും. ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനത്തിന് ഞാന്‍ വലിയ പ്രസക്തി കാണുന്നു. ഈ രാജ്യത്തെ യുവാക്കള്‍ക്ക് ആധുനിക പരിശീലനം ലഭ്യമാക്കാന്‍ പോകുന്ന സ്ഥാപനമാണിത്. അതിവേഗ ട്രെയിന്‍ പദ്ധതിയെക്കാള്‍ ഒരു പക്ഷെ കൂടുതല്‍ പ്രസക്തി ഇതിനാണ് എന്ന് എനിക്കു തോന്നുന്നു. കാരണം 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്കാണ് ഇതിലൂടെ നാം ശില പാകിയിരിക്കുന്നത്.
ഈ പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയിലെയും ജപ്പാനിലെയും എല്ലാ തൊഴിലാളികളെയും പ്രതിനിധികളെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണ്. അവരുടെ പ്രയത്‌നം കൊണ്ടാണ് ഈ പദ്ധതി ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്. ഇനി യഥാര്‍ത്ഥ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പോവുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഈ പദ്ധതി നാം ഒരുമിച്ച് പൂര്‍ത്തിയാക്കും എന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. തീര്‍ച്ചയായും നാം അത് ചെയ്തിരിക്കും. ഒരിക്കല്‍ക്കൂടി ജപ്പാന്‍ പ്രധാനമന്ത്രി, എന്റെ ഏറ്റവും നല്ല സുഹൃത്ത് ഷിന്‍സൊ ആബെയ്ക്ക്, ആബെ സാനിന് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ നന്ദി അറിയിക്കുന്നു. ഇന്ത്യയുടെ റെയില്‍ ശൃംഖല വളരെ വിശാലമാണ്. ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ അത്ര ആളുകള്‍ ഇന്ത്യന്‍ റെയില്‍വെയില്‍ ഒരാഴ്ച്ച കൊണ്ട് യാത്ര ചെയ്യുന്നു. അത്ര വിശാലമാണ് അത്. അത്ര വലുതാണ് അതിന്റെ ശേഷിയും. നമുക്ക് സാധ്യതയുണ്ട്, നമുക്ക് വേഗതയുണ്ട്, നിങ്ങള്‍ക്ക് നൈപുണ്യമുണ്ട്. നാം ഒരുമിച്ച് മുന്നേറും അത് നവ ഇന്ത്യക്ക് പുതിയ കുതിപ്പേകും.
ഞങ്ങള്‍ക്കു നല്കിയ വലിയ സ്വീകരണത്തിന,് ആദരത്തിന് ഒരിക്കല്‍ കൂടി ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ജപ്പാന്‍ പ്രധാനമന്ത്രിയുടെ മഹത്വവും വലിപ്പവും മനസിലാക്കി നിങ്ങള്‍ അതു ചെയ്തു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഗവണ്‍മെന്റുകളെയും ഞാന്‍ അഭിനന്ദിക്കുന്നു. രണ്ടു ഗവണ്‍മെന്റുകളും പരസ്പരം സഹകരിച്ചു, ഒപ്പം കേന്ദ്ര ഗവണ്‍മെന്റുമായും ജപ്പാന്‍ ഗവണ്‍മെന്റുമായും നിങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ എല്ലാ ജോലികളും കൃത്യമായി വളരെ വേഗത്തില്‍ ചെയ്തു. നിങ്ങളുടെ മുഴുവന്‍ സംവിധാനവും അതിനായി രംഗത്തു വന്നു. എന്റെ അഗാധമായ നന്ദി ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെ ഞാന്‍ അറിയിക്കുന്നു.
വളരെ നന്ദി.
Japan is committed to support #MakeInIndia. Our industries are working with India to give a boost to manufacturing in India: @AbeShinzo
— PMO India (@PMOIndia) September 14, 2017
I would like to state that India-Japan partnership is special, strategic and global: PM @AbeShinzo
— PMO India (@PMOIndia) September 14, 2017
I hope to enjoy the beauty of India through the windows of the Bullet Train when I come to India in a few years: PM @AbeShinzo
— PMO India (@PMOIndia) September 14, 2017
ये न्यू इंडिया है और इसके सपनों का विस्तार, इसकी उड़ान असीम है, इसकी इच्छाशक्ति असीमित है: PM @narendramodi
— PMO India (@PMOIndia) September 14, 2017
आज भारत ने अपने एक बरसों पुराने सपने को पूरा करने की ओर बड़ा कदम उठाया है। मैं देश के सवा सौ करोड़ लोगों को बधाई देता हूं: PM @narendramodi
— PMO India (@PMOIndia) September 14, 2017
बुलेट ट्रेन एक ऐसा प्रोजेक्ट है सुविधा भी है, सुरक्षा भी। रोजगार भी लाएगा और रफ़्तार भी। Human friendly भी है, और Eco friendly भी: PM Modi
— PMO India (@PMOIndia) September 14, 2017
अगर आज इतने कम समय में यहां इस प्रोजेक्ट का भूमि पूजन हो रहा है तो इसका बड़ा श्रेय श्री @AbeShinzo को जाता है: PM @narendramodi
— PMO India (@PMOIndia) September 14, 2017
अब next generation growth वहां होगी, जहाँ high speed corridors होंगे: PM @narendramodi
— PMO India (@PMOIndia) September 14, 2017
जब इतनी तेज गति से बदलाव आ रहा है तो आज हमारा जोर कनेक्टिविटी से आगे बढ़कर हाई स्पीड कनेक्टिविटी पर है: PM @narendramodi
— PMO India (@PMOIndia) September 14, 2017
किसी भी देश में आर्थिक प्रगति का सीधा संबंध होता है productivity से। हमारा जोर है: More Productivity with High Speed Connectivity: PM Modi
— PMO India (@PMOIndia) September 14, 2017
अगर कोई ये कहे कि बिना ब्याज के ही लोन ले लो और दस-बीस नहीं, पचास साल में चुकाओ, तो आप यकीन करेंगे क्या? : PM @narendramodi
— PMO India (@PMOIndia) September 14, 2017
भारत को ऐसा दोस्त मिला है जिसने बुलेट ट्रेन के लिए 88 हजार करोड़ का कर्ज सिर्फ 0.1 प्रतिशत की ब्याज दर पर देने का वादा किया है: PM Modi
— PMO India (@PMOIndia) September 14, 2017
मैं जापान का बहुत-बहुत आभार व्यक्त करता हूँ जो इस प्रोजेक्ट के लिए तकनीक और आर्थिक मदद के साथ भारत के सहयोग के लिए आगे आया है: PM Modi
— PMO India (@PMOIndia) September 14, 2017
इस हाई स्पीड रेलवे सिस्टम से ना सिर्फ दो जगहों के बीच दूरी कम होगी बल्कि 500 किलोमीटर दूर बसे दो शहरों के लोग भी और पास आएंगे: PM Modi
— PMO India (@PMOIndia) September 14, 2017
मुंबई-अहमदाबाद रूट पर एक नया economic system भी विकसित हो रहा है। पूरा area ही एक Single Economic Zone में परिवर्तित हो जाएगा: PM Modi
— PMO India (@PMOIndia) September 14, 2017
मैं मानता हूँ कि टेक्नोलॉजी सभी के लिए है। टेक्नोलॉजी का लाभ तभी है जब देश का सामान्य नागरिक भी इसका उपयोग कर सके: PM @narendramodi
— PMO India (@PMOIndia) September 14, 2017
Technology transfer से railways को फायदा होगा, technicians, manufacturers को लाभ मिलेगा और एक तरह से पूरा रेलवे नेटवर्क लाभान्वित होगा: PM
— PMO India (@PMOIndia) September 14, 2017
इससे मेक इन इंडिया को भी मजबूती मिलेगी। Direct और Indirect Employment के हजारों अवसर भी ये प्रोजेक्ट अपने साथ लेकर आ रहा है: PM Modi
— PMO India (@PMOIndia) September 14, 2017
हम देश के future proofing पर ध्यान दे रहे हैं ताकि आने वाली पीढ़ियों के हिसाब से इन्फ्रास्ट्रक्चर का निर्माण किया जा सके: PM @narendramodi
— PMO India (@PMOIndia) September 14, 2017
Railway हो या Highway, Waterway हो या Airway, हम सभी क्षेत्रों में अप्रत्याशित गति से कार्यों को आगे बढ़ा रहे हैं: PM @narendramodi
— PMO India (@PMOIndia) September 14, 2017
मुझे पूरा भरोसा है कि हम मिलकर इस प्रोजेक्ट को कम से कम समय में पूरा कर दिखाएंगे: PM @narendramodi
— PMO India (@PMOIndia) September 14, 2017
Towards next gen infrastructure...foundation stone for India's first high speed rail laid by PMs @AbeShinzo and @narendramodi. pic.twitter.com/YbQXSakJaZ
— PMO India (@PMOIndia) September 14, 2017