പിഎം ഇന്ത്യ
കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, വിനോദസഞ്ചാരികൾക്കുള്ള മികച്ച സൗകര്യങ്ങൾ, എളുപ്പത്തിലുള്ള ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ പിൻബലത്തോടെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ച് ഈ ലേഖനം എടുത്തു പറയുന്നു. പ്രാദേശിക സംരംഭകർ, ഗൈഡുകൾ, കരകൗശല വിദഗ്ധർ, വിവിധ സമൂഹങ്ങൾ എന്നിവർക്ക് ഈ വളർച്ച പുതിയ അവസരങ്ങൾ ഒരുക്കുന്നുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാര മേഖലയുടെ അടുത്ത ഘട്ടത്തിൽ സുസ്ഥിരതയ്ക്ക് മുഖ്യ ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ സാമ്പത്തിക അവസരങ്ങളുമായി ബന്ധിപ്പിക്കാനും ഒപ്പം സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കാൻ സാധിക്കുമെന്നും ലേഖനം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ ഇങ്ങനെ കുറിച്ചു :
“മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, വിനോദസഞ്ചാരികൾക്കുള്ള മികച്ച സൗകര്യങ്ങൾ, എളുപ്പത്തിലുള്ള ഡിജിറ്റൽ സേവനങ്ങൾ എന്നിവ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ത്യയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എഴുതുന്നു. ഈ വളർച്ച പ്രാദേശിക സംരംഭകർ, ഗൈഡുകൾ, കരകൗശല വിദഗ്ധർ, വിവിധ സമൂഹങ്ങൾ എന്നിവർക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുന്നു.
സുസ്ഥിരതയെ അടിസ്ഥാനമാക്കി വിനോദസഞ്ചാര മേഖലയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ തന്റെ സമ്പന്നമായ പൈതൃകത്തെ സാമ്പത്തിക അവസരങ്ങളുമായി ബന്ധിപ്പിക്കുകയും സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ ഒരുക്കുകയും ചെയ്യുന്നു.”
India’s rise on the global tourism map reflects better connectivity, improved tourist facilities and easier digital access, writes Union Minister @gssjodhpur. This growth is opening new opportunities for local businesses, guides, artisans and communities.
With sustainability at… pic.twitter.com/kpyuvIEvnl
— PMO India (@PMOIndia) October 1, 2026
-SK-
India’s rise on the global tourism map reflects better connectivity, improved tourist facilities and easier digital access, writes Union Minister @gssjodhpur. This growth is opening new opportunities for local businesses, guides, artisans and communities.
— PMO India (@PMOIndia) October 1, 2026
With sustainability at… pic.twitter.com/kpyuvIEvnl