Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാ പ്രദേശ് എന്‍.ഐ.റ്റി. യില്‍ ഒരു ഡയറക്ടറുടെയും, മൂന്ന് അനദ്ധ്യാപകരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി


ആന്ധ്രാ പ്രദേശിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.റ്റി.) യില്‍ 75,000 രൂപ അടിസ്ഥാന സൗകര്യത്തോടും, 5,000 രൂപ സ്‌പെഷ്യല്‍ അലവന്‍സോടും കൂടിയ ഒരു ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിന് പുറമെ ഒരു രജിസ്ട്രാര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്‍സ് ആക്ടിവിറ്റി ആന്റ് സ്‌പോര്‍ട്‌സ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ എന്നിങ്ങനെ മൂന്ന് അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഈ തസ്തികള്‍ക്ക് 10,000 രൂപയാണ് ഗ്രേഡ് പേയായി നിശ്ചിയിച്ചിട്ടുള്ളത്.