Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഭ്യന്തര വ്യോമയാന നയത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ആഭ്യന്തര വ്യോമയാന നയത്തിന് അംഗീകാരം നല്‍കി. സ്വതന്ത്ര ഇന്ത്യയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സമഗ്ര ആഭ്യന്തര വ്യോമയാന നയം തയ്യാറാക്കുന്നത് ഇതാദ്യമായാണ്.

പ്രധാന ഉള്ളടക്കം

നയം ലക്ഷ്യംവെക്കുന്നത്:

• ഏറ്റവും കൂടുതല്‍ വ്യോമഗതാഗതം നടക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിലവിലുള്ള ഒമ്പതാം സ്ഥാനത്തുനിന്ന് 2022 ആകുമ്പോഴേക്കും മൂന്നാം സ്ഥാനത്തെത്തുക
• ആഭ്യന്തര ടിക്കറ്റുകള്‍ 2015ല്‍ എട്ടു കോടിയായിരുന്നെങ്കില്‍ 2022 ആകുമ്പോഴേക്കും ഇത് 30 കോടിയായി ഉയര്‍ത്തുക.
• ഷെഡ്യൂള്‍ഡ് കമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകളുള്ള വിമാനത്താവളങ്ങളുടെ എണ്ണം നിലവിലുള്ള 77ല്‍നിന്ന് 2019 ആകുമ്പോഴേക്കും 127 ആക്കി ഉയര്‍ത്തുക
• ചരക്കുനീക്കം നിലവിലുള്ള അളവില്‍നിന്ന് നാലിരട്ടി വര്‍ധിപ്പിച്ച് 2027 ആകുമ്പോഴേക്കും ഒരു കോടി ടണ്ണാക്കുക.
•റീജനല്‍ കണക്ടിവിറ്റി സ്‌കീമില്‍ പെടുത്തി മണിക്കൂറിന് 2,500 രൂപ നിരക്കിലുള്ള യാത്രാക്കൂലിയോടെ സാധാരണക്കാരനും വിമാനയാത്രയ്ക്ക് അവസരമൊരുക്കുക.
• രാജ്യാന്തര വിമാന സര്‍വീസുകള്‍ നടത്താന്‍ ആഭ്യന്തര മേഖലയില്‍ അഞ്ചു വര്‍ഷം സര്‍വീസ് നടത്തിയിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളയുക
• മാറ്റത്തിനു വിധേയവും ഉദാരവുമായ ഓപ്പണ്‍ സ്‌കൈസ്, കോഡ് ഷെയര്‍ കരാറുകള്‍.
• ദക്ഷിണേഷ്യയുടെ ഹബ്ബായി വികസിപ്പിക്കപ്പെടുന്നതിന് എം.ആര്‍.ഒ. മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുക
• 2025 ആകുമ്പോഴേക്കും തൊഴില്‍നൈപുണ്യമുള്ള 3.3 ലക്ഷം പേരെ ലഭ്യമാക്കുക.
• ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വികസിപ്പിച്ചെടുക്കുക.
• നിയന്ത്രണം നീക്കിയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചും ഇ-ഗവേണന്‍സ് നടപ്പാക്കിയും വ്യവസായം നടത്തല്‍ എളുപ്പമാക്കുക.
• ആഭ്യന്തര വ്യോമയാന മേഖലയില്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രോല്‍സാഹിപ്പിക്കുക

നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മേഖലകള്‍::

1. വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി റീജനല്‍ കണക്ടിവിറ്റി
2. സുരക്ഷ
3. വ്യോമഗതാഗത പദ്ധതികള്‍
4. റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
5. രാജ്യാന്തര സര്‍വീസുകള്‍ക്കായുള്ള 5/20യുടെ ആവശ്യകത
6. ഉഭയകക്ഷി വ്യോമഗതാഗത അവകാശങ്ങള്‍
7. കോഡ് ഷെയര്‍ കരാറുകള്‍
8. സാമ്പത്തിക പിന്തുണ
9. സംസ്ഥാന ഗവണ്‍മെന്റുകളും സ്വകാര്യമേഖലയും വികസിപ്പിച്ച വിമാനത്താവളങ്ങളും പി.പി.പി. പദ്ധതിയിലൂടെ നിര്‍മിച്ച വിമാനത്താവളങ്ങളും
10. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ
11. വ്യോമഗതാഗത നിയന്ത്രണ സേവനങ്ങള്‍
12. വ്യോമസുരക്ഷ, ഇമിഗ്രേഷന്‍, കസ്റ്റംസ്
13. ഹെലികോപ്റ്ററുകള്‍
14. ചാര്‍ട്ടറുകള്‍
15. സംരക്ഷണം, അറ്റകുറ്റപ്പണി, ആകെയുള്ള പരിശോധന
16. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്
17. വിമാനങ്ങളിലൂടെയുള്ള ചരക്കുനീക്കം
18. വ്യോമയാനരംഗത്ത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി
19. വ്യോമയാന വിദ്യാഭ്യാസവും നൈപുണ്യവികസനവും
20. സ്ഥായിയായി നിലനില്‍ക്കുന്ന വ്യോമഗതാഗതം
21. പലവക കാര്യങ്ങള്‍
22. എസന്‍ഷ്യല്‍ സര്‍വീസസ് മെയ്ന്റനന്‍സ് ആക്റ്റ്, 1968

നയത്തിന്റെ സവിശേഷതകള്‍

1. കാറ്റഗറി രണ്ട്‌ , കാറ്റഗറി രണ്ട്‌ എ, ആര്‍.സി.എസ്. റൂട്ടുകള്‍, ചെറുവിമാനങ്ങള്‍ എന്നിവ ഒഴികെയുള്ള ആഭ്യന്തര സര്‍വീസുകളില്‍നിന്ന് മന്ത്രാലയം അതാതു സമയത്തു നിശ്ചയിക്കുന്ന നിരക്കില്‍ ചെറിയ തുക കരം ഈടാക്കി വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങി(വി.ജി.എഫ്.)നു പണം കണ്ടെത്തും.

2. 2004 മുതല്‍ നിലനില്‍ക്കുന്ന, രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിനുള്ള 5/20 നിയമത്തിനു പകരം, ആഭ്യന്തര സര്‍വീസ് സംബന്ധിച്ച ചില കരാറുകളുടെ അടിസ്ഥാനത്തില്‍ പുതിയതും പഴയതുമായ എയര്‍ലൈനുകള്‍ക്ക് മറ്റു രാജ്യങ്ങളിലേക്കു സര്‍വീസ് നടത്താന്‍ അവസരം നല്‍കും. ആഭ്യന്തരമേഖലയില്‍ 20 വിമാനങ്ങളോ മൊത്തം സീറ്റുകളുടെ 20 ശതമാനം യാത്രക്കാരോ, ഏതാണോ കൂടുതല്‍, അതുള്ള എയര്‍ലൈനുകള്‍ക്ക് രാജ്യാന്തര സര്‍വീസുകള്‍ നടത്താം.

3. വോമഗതാഗത സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുന്നതിനും ഫലപ്രദമായ വ്യോമഗതാഗത സുരക്ഷാസംവിധാനം ഒരുക്കുന്നതിനും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡി.ജി.സി.എ.)ന് ആവശ്യമായ ഭരണപരവും സാമ്പത്തികവുമായ ഇളവുകള്‍ അനുവദിക്കും.

4. കാറ്റഗറി വണ്‍ അഥവാ ട്രങ്ക് റൂട്ടായി ഒരു റൂട്ട് പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡം സുതാര്യമാക്കുക ഉള്‍പ്പെടെ ചെയ്തുകൊണ്ട് റൂട്ട് ഡിസ്‌പേഴ്‌സല്‍ ഗൈഡ്‌ലൈന്‍സ് (ആര്‍.ഡി.ജി.) യുക്തിഭദ്രമാക്കി. കാറ്റഗറി വണ്‍ റൂട്ടിനു നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡം 700 കിലോമീറ്ററിലൂടെ പറക്കല്‍ദൂരം, ആകെ സീറ്റുകളുടെ 70 ശതമാനത്തിലേറെ യാത്രക്കാരുണ്ടായിരിക്കുക, പ്രതിവര്‍ഷം അഞ്ചു ലക്ഷം യാത്രക്കാരിലേറെ ഉണ്ടായിരിക്കുക എന്നിവയാണ്. നടപ്പില്‍വരാന്‍ പോകുന്ന റീജനല്‍ കണക്ടിവിറ്റി സ്‌കീം അനുസരിച്ചു കാറ്റഗറി ത്രീയുടെ യാത്രക്കാരുടെ ശതമാനം കുറയ്ക്കും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും കാറ്റഗറി രണ്ട്‌ റൂട്ടുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

5. യാത്രക്കാര്‍ക്കു തെരഞ്ഞടുപ്പിനു കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുകയും എയര്‍ലൈന്‍ ബിസിനസ് എളുപ്പമാക്കുകയും ചെയ്യുംവിദം ഉഭയകക്ഷി അധികാരങ്ങളും കോഡ് ഷെയര്‍ കരാറുകളും ഉദാരവല്‍ക്കരിക്കും. സാര്‍ക്ക് രാഷ്ടങ്ങള്‍ക്കും ഡെല്‍ഹിയില്‍നിന്ന് അയ്യായിരം കിലോമീറ്ററിലധികെ അകലമുള്ള രാഷ്ട്രങ്ങള്‍ക്കും അങ്ങോട്ടുമിങ്ങോട്ടുമെന്ന വ്യവസ്ഥയില്‍ ‘ഓപ്പണ്‍ സ്‌കൈസ്’ നയം നടപ്പാക്കും. അനുമതി ലഭിച്ച ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉഭയകക്ഷി അവകാശപ്രകാരം ഒരു വിദേശരാഷ്ട്രത്തേക്ക് അനുവദിക്കപ്പെട്ടതിന്റെ 80 ശതമാനം ശേഷി ഉപയോഗപ്പെടുത്താതിരിക്കുകയും അതേസമയം, ആ വിദേശരാഷ്ട്രമോ അവിടത്തെ വിമാനക്കമ്പനികളോ അവര്‍ക്ക് അനുവദിക്കപ്പെട്ട മുഴുവന്‍ സീറ്റും ഉപയോഗപ്പെടുത്തുകയും കൂടുതല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അവിടങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്നതിനായി ഒരു വ്യവസ്ഥ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിര്‍ദേശിക്കും.

6. സംസ്ഥാന ഗവണ്‍മെന്റുകള്‍ വിമാനത്താവളം നിര്‍മിക്കുന്നതിനെയും പി.പി.പി. പദ്ധതികളിലൂടെ വിമാനത്താവളം നിര്‍മിക്കുന്നതിനെയും മന്ത്രാലയം പ്രോല്‍സാഹിപ്പിക്കും. സാമ്പത്തികമായി വിജയിക്കുന്ന നിലയിലാകും ഭാവിയില്‍ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സജ്ജമാക്കുക. സുരക്ഷാകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുംകൂടാതെയാകും ഇതു നടപ്പാക്കുന്നത്.

7. വിമാനത്താവളങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായ പ്രവര്‍ത്തനം എ.എ.ഐ. തുടരും. പരമാവധി ഉപയോഗപ്പെടുത്തപ്പെടാത്ത വിമാനത്താവളങ്ങളുടെ 150 കിലോമീറ്റര്‍ പരിധിയില്‍ ഭാവിയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ എ.എ.ഐക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കും.

8. വ്യോമഗതാഗത നിയന്ത്രണ സേവനങ്ങള്‍ ആഗോളനിലവാരത്തിനനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ.), ഗ്ലോബല്‍ എയര്‍ നാവിഗേഷന്‍ പ്ലാന്‍, ഏവിയേഷന്‍ സിസ്റ്റം ബ്ലോക്ക് അപ്‌ഗ്രേഡ്, മറ്റ് ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവ പരിഗണിച്ച് മെച്ചപ്പെട്ട വ്യോമഗതാഗത നിയന്ത്രണ സംവിധാനം എ.എ.ഐ. നിലനിര്‍ത്തും.

9. നാലു ഹെലി-ഹബ്ബുകളുടെ വികസനത്തിനും ഹെലികോപ്റ്ററുകള്‍ക്കും പ്രത്യേക നിയന്ത്രണങ്ങള്‍ പുറത്തിറക്കുകവഴി ഹെലികോപ്റ്ററുകളുടെ ഉപയോഗം ഗവണ്‍മെന്റ് പ്രോല്‍സാഹിപ്പിക്കും. ഹെലികോപ്റ്റര്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് ഉപയോഗപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട എജന്‍സികളെയും മറ്റും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏകോപിപ്പിക്കും.

10. 2016-17ലെ ബജറ്റില്‍ എം.ആര്‍.ഒകളുടെ കസ്റ്റംസ് തീരുവ യുക്തിഭദ്രമാക്കുകയും ചരക്കുനീക്കത്തിന്റെ നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുകയും ചെയ്തു. ഈ മേഖലയെ വളര്‍ത്തുന്നതിനായി വേറെയും പ്രോല്‍സാഹന പദ്ധതികള്‍ നടപ്പാക്കി.
*എം.ആര്‍.ഒ. പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാറ്റ് ഒഴിവാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകളെ പ്രേരിപ്പിക്കും.
*എം.ആര്‍.ഒ. സേവനങ്ങള്‍ക്കു സാധ്യതയുള്ള ഭാവികാല എയര്‍പോര്‍ട്ട്/ഹെലിപോര്‍ട്ട് പദ്ധതിപ്രദേശങ്ങളിലെല്ലാം എം.ആര്‍.ഒ. സേവനങ്ങള്‍ക്ക് മതിയായ സ്ഥലം ലഭ്യമാക്കാന്‍ വ്യവസ്ഥയുണ്ടാക്കും.
*നയം അംഗീകരിക്കുന്നതു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് എം.ആര്‍.ഒ. സേവനദാതാക്കളില്‍നിന്ന് എയര്‍പോര്‍ട്ട് റോയല്‍റ്റിയോ അധിക ചാര്‍ജുകളോ ഈടാക്കില്ല.

11. നിലവിലുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് നയം ആരോഗ്യകരമായ മല്‍സരം ഉറപ്പാക്കുംവിധം പുതിയ ചട്ടക്കൂടിലേക്കു മാറ്റും. എ.ഇ.ആര്‍.എ. ആക്റ്റ് 2008ല്‍ പറയുംപ്രകാരം എയര്‍ ഇന്ത്യയുടെ ഉപഘടകവും സംയുക്തസംരംഭവും ഉള്‍പ്പെടെ മൂന്ന് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍ ഉണ്ടെന്ന് എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ ഉറപ്പുവരുത്തും. അപ്രധാന വിമാനത്താവളങ്ങളില്‍ യാത്രാത്തിരക്കും ടെല്‍മിനല്‍ കെട്ടിടത്തിന്റെ ശേഷിയുമൊക്കെ പരിഗണിച്ച് എത്ര ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് എജന്‍സികള്‍ വേണമെന്നു നടത്തിപ്പുകാര്‍ തീരുമാനിക്കും. ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഷെഡ്യൂള്‍ഡ് ആഭ്യന്തര എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്കും വിമാനത്താവളങ്ങളില്‍ സെല്‍ഫ്-ഹാന്‍ഡ്‌ലിങ്ങിനു സ്വാതന്ത്ര്യമുണ്ടായിരിക്കും. മനുഷ്യവിഭവശേഷി ലഭ്യമാക്കുന്ന ഏജന്‍സികള്‍ മുഖേന ജീവനക്കാരെ ജോലിക്കു വെക്കാന്‍ അനുവദിക്കില്ല.